സൗദിയിലെ അൽഹസ്സ, ഖസ്സീം വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

സ്‌പോർട്‌സ് ഏവിയേഷൻ, ഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ് സേവനങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിക്കാൻ ലക്ഷ്യമിട്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

Update: 2024-04-24 17:03 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: സൗദിയിലെ അൽഹസ്സ, ഖസ്സീം വിമാനത്താവളങ്ങളുടെ വിപുലീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പ്രവിശ്യ ഗവർണർമാർ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌പോർട്‌സ് ഏവിയേഷൻ, ഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ് സേവനങ്ങളും വിമാനത്താവളത്തിൽ സജ്ജീകരിക്കാൻ ലക്ഷ്യമിട്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

അൽഹസ്സ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം കിഴക്കൻ പ്രവിശ്യ ഗവർണർ സൗദബിൻ നായിഫ് രാജകുമാരൻ നിർവ്വഹിച്ചു. പുതുതായി പ്രവർത്തനമാരംഭിച്ച ടെർമിനലിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. പതിനേഴര ദശലക്ഷം ചതുരശ്ര മീറ്റർ വിസതൃതിയുള്ള ഖസീം വിമാനത്താവളത്തിന്റെ വിപുലീകരണ പദ്ധതിക്കും തുടക്കമായി. സൗദി ഏവിയേഷൻ ക്ലബ്ബാണ് വിമാനത്താവളത്തിന്റെ നടത്തിപ്പും നിയന്ത്രണവും നിർവ്വഹിച്ചു വരുന്നത്. സ്‌പോർട്‌സ് ഏവിയേഷൻ, ഗ്ലൈഡിംഗ്, പാരച്യൂട്ടിംഗ്, എന്നിവയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ കൂടി വിമാനത്താവളത്തിൽ ഒരുക്കുന്നുണ്ട്. വാണിജ്യ സ്വകാര്യ ആവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തികൾ നടക്കുക. റിമോട്ട് ഏയർക്രാഫ്റ്റ് കൺട്രോളിനുള്ള ആദ്യകേന്ദ്രവും ഇവിടെ സജ്ജീകരിക്കും. വ്യോമയാന പ്രവർത്തനങ്ങൾ, പരിശീലനം, വിനോദം ഉൾപ്പെടെ എല്ലാതരം കായിക ആവശ്യങ്ങൾക്കും വിമാനത്താവളം ഉപയോഗിക്കാൻ അവസരമുണ്ടാകും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News