എക്സ്പാട്രിയേറ്റ് മീഡിയ ഫോറം വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

Update: 2024-08-31 09:31 GMT
Editor : Thameem CP | By : Web Desk
Advertising

കൊണ്ടോട്ടി: എക്‌സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം വർധിപ്പിക്കുതിനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പ്രസ്സ് ഫോറം ഹാളിൽ നടന്ന പരിപാടി കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ നിദ സഹീർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹംന ഇ.എ, സഫ്വ വട്ടപറമ്പൻ, നിബ ബഷീർ, ലുബാബ കെ ടി, ഹംദാൻ ഇ എം എന്നിവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

 

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് നൂതന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ജീവിത വിജയം നേടണമെന്ന് അനുമോദന ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചവർ പറഞ്ഞു. ശരീഫ് സാഗർ, കബീർ കൊണ്ടോട്ടി, മുസ്തഫ പെരുവള്ളൂർ, ജിഹാദുദ്ധീൻ, പി ഷംസുദ്ധീൻ എന്നിവർ ആശംസകൾ നേർന്നു. സി.കെ മൊറയൂർ അധ്യക്ഷനായിരുന്നു. ബഷീർ തൊട്ടിയൻ സ്വാഗതവും ഹനീഫ ഇ എം നന്ദിയും പറഞ്ഞു.ഇശൽ ബഷീർ ഗാനം ആലപിച്ചു.

വിദേശ രാജ്യങ്ങളിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പത്ര, ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചവരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്‌സ്പാട്രിയേറ്റ് മീഡിയ ഫോറം. ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ പേരെ ഉൾപ്പെടുത്തികൊണ്ട് വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News