സൗദിയിൽ കഴിഞ്ഞ വർഷം 345 ഹോട്ടലുകൾ അടച്ചുപൂട്ടിയതായി ടൂറിസം മന്ത്രാലയം

സഞ്ചാരികൾക്കായുള്ള സേവനങ്ങളിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്

Update: 2024-02-12 17:59 GMT
Advertising

റിയാദ്: സൗദിയിൽ കഴിഞ്ഞ വർഷം 345 ഹോട്ടലുകൾ അടച്ചുപൂട്ടിയതായി ടൂറിസം മന്ത്രാലയം. സഞ്ചാരികൾക്കായുള്ള സേവനങ്ങളിൽ വീഴ്ച്ച വരുത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. മുപ്പതിനായിരത്തിലധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെത്തുന്ന സഞ്ചാരികൾക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാൻ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരുപത്തിയാറായിരത്തിലധികം ലംഘനങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 345 ഹോട്ടലുകൾ അടച്ചുപൂട്ടുകയും ചെയ്തു.

ടൂറിസം മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് പരിശോധനകൾ ശക്തമാക്കിയത്. ഇതിലൂടെ സഞ്ചാരികൾക്ക് മികച്ച സേവനം ലഭ്യമാകുമെന്നും ടുറിസം മന്ത്രി പറഞ്ഞു. കൂടാതെ സഞ്ചാരികൾ നൽകിയ നാൽപതിനായിരത്തിലധികം പരാതികൾ റെക്കോർഡ് വേഗത്തിൽ പരിഹരിച്ചതായും മന്ത്രി വ്യക്തമാക്കി. സഞ്ചാരികൾക്കായി നിലവിൽ രണ്ടേകാൽ ലക്ഷത്തിലേറെ ഹോട്ടൽ മുറികളാണ് രാജ്യത്തുള്ളത്.ആഡംബര സൗകര്യങ്ങളോടെയുള്ള പുതിയ ഹോട്ടൽ മുറികൾ രാജ്യത്ത് ഈ വർഷം സജ്ജമാക്കുന്നുമുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News