സൗദി ബുറൈദ കെ.എം.സി.സി സേവനപദ്ധതികള്‍ പ്രഖ്യാപിച്ചു

സി.എച്ച് സെന്ററുകള്‍ക്ക് ഡയാലിസിസ് മെഷീനുകളും ധനസഹായവും നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

Update: 2023-10-19 19:21 GMT
Advertising

ബുറൈദ: സൗദി ബുറൈദ കെ.എം.സി.സി ജനസേവനപദ്ധതികള്‍ പ്രഖ്യാപിച്ചു. സി.എച്ച് സെന്ററുകള്‍ക്ക് ഡയാലിസിസ് മെഷീനുകളും ധനസഹായവും നല്‍കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

മലപ്പുറം, കണ്ണൂര്‍, തളിപ്പറമ്പ് സി.എച്ച് സെന്ററുകള്‍ക്കാണ് ഡയാലിസിസ് മെഷീനുകള്‍ നല്‍കുക. ഒപ്പം വിവിധ സി.എച്ച് സെന്ററുകള്‍ക്ക് നിശ്ചിത തുക ധനസഹായമായും നല്‍കുമെന്ന് സംഘാടകര്‍ പറഞ്ഞു. മലപ്പുറം സി.എച്ച് സെന്ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇതിനുള്ള തുക കൈമാറും. ഉനൈസ കെ.എം.സി.സി ചെയര്‍മാന്‍ ടി.പി മോങ്ങം, ജംഷീര്‍ മങ്കട, സയ്യിദ് സുഹൈല്‍, ഷമീര്‍ ഫാറൂഖ്, യാക്കുബ് കൊടുവത്ത്, സക്കീര്‍ ഗുരുവായൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News