'പറ്റുപുസ്തകം' കത്തിച്ച് 'കടക്കാർക്ക്' പെരുന്നാൾ സമ്മാനം; ഞെട്ടിച്ച് സൗദി വ്യാപാരി

ഹജ്ജിന്റെ മാസമായ ദുൽഹിജ്ജയുടെ നന്മയെ മുൻനിർത്തിയാണ് താൻ കടക്കാരോടെല്ലാം ക്ഷമിച്ചിരിക്കുന്നതെന്ന് സൗദി വ്യാപാരിയായ സാലിം ബിൻ ഫദ്ഹാൻ പറഞ്ഞു

Update: 2023-07-01 16:39 GMT
Editor : Shaheer | By : Web Desk
Advertising

റിയാദ്: ആഘോഷങ്ങൾക്കൊപ്പം കാരുണ്യപ്രവൃത്തികളും ദാനധർമ്മങ്ങളും അറബികളുടെ പതിവാണ്. ഭരണാധികാരികളും സാധാരണക്കാരും അത്തരം നല്ല പ്രവൃത്തികളിൽ മത്സരിക്കുന്നവരാണ്. അത്തരത്തിലൊരു വാർത്തയാണ് സൗദിയിൽനിന്ന് പുറത്തുവന്നിരിക്കുന്നത്.

തന്റെ സ്ഥിരം ഇടപാടുകാർക്ക് പെരുന്നാൾ സമ്മാനമായി സാലിം ബിൻ ഫദ്ഹാൻ അൽ റാഷിദിയെന്ന സൗദി വ്യാപാരി നൽകിയത് കേട്ടാൽ ശരിക്കും ഞെട്ടും. കടമിടപാടുകൾ രേഖപ്പെടുത്തിയ പറ്റുപുസ്തകം തന്നെ കത്തിച്ചാണ് സാലിം എല്ലാവരെയും അമ്പരപ്പിച്ചത്.

ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെ കമന്റുകളും ഷെയറുകളും നിറഞ്ഞു. കടക്കാരോടെല്ലാം താൻ ഈ പുണ്യദിനത്തിൽ ക്ഷമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. തുടർന്നാണ് പണം തരാനുള്ളവരുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ കണക്കുപുസ്തകങ്ങളെല്ലാം അദ്ദേഹം കത്തിച്ചുകളഞ്ഞത്.

പരിശുദ്ധ ഹജ്ജ് കർമ്മത്തിന്റെ മാസമായ ദുൽഹിജ്ജയുടെ നന്മയെ മുൻനിർത്തിയാണ് താൻ കടക്കാരോടെല്ലാം ക്ഷമിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചുപറയുന്നു.

Summary: Saudi businessman burns all claim books as an Eidul Adha gift

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News