ലുലുവിൽ ഭക്ഷ്യമേള സീസൺ രണ്ടിന്​ തുടക്കം; വിവിധതരം ഭക്ഷ്യവിഭവങ്ങൾ കുറഞ്ഞ നിരക്കിൽ

ഭക്ഷ്യമേള അടുത്ത മാസം നാല്​ വരെ നീണ്ടുനിൽക്കും

Update: 2023-09-28 19:12 GMT
Advertising

ദുബൈ:ലോക ഭക്ഷ്യമേളയുടെ രണ്ടാം സീസണ്​ യു.എ.ഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ തുടക്കം. പാചകര രംഗത്തെ നിരവധി വിദഗ്​ദർ അണിനിരക്കുന്ന ഭക്ഷ്യമേളയിൽ ലോകത്തെ എല്ലാ രൂചിഭേദങ്ങളും അനുഭവിച്ചറിയാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്​. ഭക്ഷ്യമേള അടുത്ത മാസം നാല്​ വരെ നീണ്ടുനിൽക്കും.

പ്രമുഖ ചാചക വിദഗ്​ദരുടെ നേതൃത്വത്തിൽ ആയിരുന്നു​ ലുലു ഭക്ഷ്യമേളയുടെ രണ്ടാം സീസൺ ആരംഭിച്ചത്​. അബൂദബിയിൽ ഷെഫ്​ മീരയും ദുബൈയിൽ ഷെഫ്​ മുസബ്ബഹ്​ അൽ കഅ്​ബിയും ഷാർജയിൽ ഷെഫ്​ നിഖിത ഗാന്​ധി പട്​നിയും മേളയുടെ ഉദ്​ഘാടനം നിർവഹിച്ചു.

ലോകത്തി​ൻറെ പല ഭാഗങ്ങളിലെ രുചിപ്പെരുമകൾ അവതരിപ്പിക്കുകയാണ്​ മേളയിലൂടെ ലുലു. പാൽ, ചായ ഉൽപന്നങ്ങൾ മുതൽ വിവിധ തരം മത്സ്യ വിഭവങ്ങൾ വരെ മേളയുടെ ഭാഗമായി ലുലു മാളുകളിൽ ഒരുക്കിയിട്ടുണ്ട്​. പലതരം ഭക്ഷ്യ വിഭവങ്ങൾ ആവശ്യക്കാരുടെ താത്പര്യമനുസരിച്ച്​ തയാറാക്കി നൽകാനും സംവധാനമുണ്ട്​. ബിസ്​കറ്റുകളുടെയും കേക്ക്​ ഉൽപന്നങ്ങളുടെയും വിപുല ശേഖരവും മേളയുടെ ഭാഗമാണ്​. അടുക്കളകൾ നവീകരിക്കാനുള്ള ഏറ്റവും മികച്ച അവസരവും ഭക്ഷ്യ​മേള സീസൺ രണ്ടി​ൻറെ ഭാഗമായി ലുലു ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാതരം കിച്ചൺ ഉൽപന്നങ്ങളും ഇലക്​ട്രിക്​ ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്​. ഗുണമേന്മ നിറഞ്ഞ ഭക്ഷ്യ ഉൽപന്നങ്ങളും ഉപകരണങ്ങളും വഴി ഉപഭോക്​താക്കൾക്ക്​ വേറിട്ട അനുഭവലോകം തന്നെയാണ്​ സമ്മാനിക്കുന്നതെന്ന്​ ലുലു എക്​സിക്യൂട്ടീവ്​ ഡയറകടർ അഷ്​റഫ്​അലി എം.എ പറഞ്ഞു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News