ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാന്‍ യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ​പുറത്തിറങ്ങി മണിക്കൂറുകളോളം സുൽത്താൻ അൽ നിയാദി അന്തരീക്ഷത്തിൽ ചെലവഴിക്കും.

Update: 2023-04-06 19:28 GMT
Advertising

ദീർഘകാലബഹിരാകാശ ദൗത്യത്തിലൂടെ ചരിത്രം കുറിച്ച യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി വീണ്ടുമൊരു ചരിത്ര നേട്ടത്തിനൊരുങ്ങുന്നു. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയാകാനുള്ള തയ്യാറെടുപ്പുകൾക്കാണ്​​ നിയാദി തുടക്കം കുറിച്ചത്​.

ഈ മാസം 28നാണ്​ 'സ്​പേസ്​വാക്​' നിശ്​ചയിച്ചിട്ടുള്ളത്​. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ​പുറത്തിറങ്ങി മണിക്കൂറുകളോളം അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. സുപ്രധാന ദൗത്യത്തെ കുറിച്ചുള്ള പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​കൗൺസിൽ ചെയർമാനുമായ ശൈഖ്​ഹംദാൻ ബിൻ മുഹമ്മദ്​ബിൻ റാശിദ്​ അൽ മക്​തൂമാണ്​ ട്വിറ്ററിലൂടെ നടത്തിയത്​.

നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ്  ​അൽ നിയാദി ബഹിരാകാശത്ത്​ ചരിത്ര നടത്തത്തിന് ​ഇറങ്ങുക. ഇരുവരും പുറത്തിങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്‍റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ചിട്ടുള്ള കമ്മ്യൂണിക്കേഷൻ ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കും. 1998ൽ ബഹിരാകാശ നിലയം സ്​ഥാപിച്ചതിനെ തുടർന്ന്​ ഇതുവരെ 259 യാത്രികരാണ് ​ബഹിരാകാശത്ത്​ ഒഴുകിനടന്നത്​. 2018 മുതൽ ബഹിരാകാശ നടത്തത്തിനായി അൽ നിയാദി പരിശീലനം അൽ നിയാദിനടത്തിയിരുന്നു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News