ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ അപലപിച്ച് കുവൈത്ത് സര്‍ക്കാര്‍
ഗര്‍നാട്ട , ഖാലിദിയ, ഹദിയ കോഓപ്പറേറ്റീവ് സ്റ്റോറുകളില്‍ നിന്ന് സ്വീഡിഷ് ഉൽപ്പന്നങ്ങൾ പിൻവലിക്കുവാൻ ജംഇയ്യ അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
Update: 2023-01-23 19:27 GMT
കുവൈത്ത് സിറ്റി: സ്റ്റോക്ഹോമിലെ തുർക്കി എംബസിക്കു മുന്നിൽ ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ കുവൈത്ത് സര്‍ക്കാര്‍ അപലപിച്ചു. ഇത്തരം പ്രവൃത്തികൾ ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അൽ അബ്ദുല്ല അൽ ജാബർ അസ്സബാഹ് പറഞ്ഞു. എല്ലാത്തരം വിദ്വേഷങ്ങളെയും തീവ്രവാദത്തെയും അപലപിക്കുന്നതായും ശൈഖ് സലീം വ്യക്തമാക്കി.
അതിനിടെ ഗര്‍നാട്ട , ഖാലിദിയ, ഹദിയ കോഓപ്പറേറ്റീവ് സ്റ്റോറുകളില്‍ നിന്ന് സ്വീഡിഷ് ഉൽപ്പന്നങ്ങൾ പിൻവലിക്കുവാൻ ജംഇയ്യ അധികൃതർ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖുർ ആൻ കത്തിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് കുവൈത്തില്‍ ഉയരുന്നത്.