ഗള്‍ഫില്‍ നീറ്റ് കേന്ദ്രങ്ങളില്ല; ആശങ്കയോടെ പ്രവാസി വിദ്യാര്‍ഥികള്‍

നീറ്റിന്‍റെ ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ്​ ഇന്ത്യക്ക്​ പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത്

Update: 2024-02-10 12:20 GMT
Advertising

ദോഹ: ഇന്ത്യക്ക് പുറത്തുള്ള നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പട്ടിക. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്നാണ്​ ഇന്ത്യക്ക്​ പുറത്തെ കേന്ദ്രങ്ങളെല്ലാം ഒഴിവാക്കിയത്​.


ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ്​ ടെസ്​റ്റിങ്​ ഏജൻസി പ്രഖ്യാപിച്ചത്​. ഇവയിൽ ഗൾഫ്​ ഉൾപ്പെടെ കേന്ദ്രങ്ങളുടെ പേരുകൾ ഇല്ലാത്തത്​ പ്രവാസി രക്ഷിതാക്കളെയും വിദ്യാർഥികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആറ്​ ഗൾഫ്​ രാജ്യങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക്​ പുറത്ത്​ 12 രാജ്യങ്ങളിൽ നീറ്റ്​ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു.


വിവിധ ഗൾഫ്​ രാജ്യങ്ങളിലെ ഒമ്പത്​ കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ്​ കഴിഞ്ഞ വർഷം പരീക്ഷയെഴുതിയത്​. യു.എ.ഇയിൽ മാത്രം നാലും (ദുബൈയിൽ രണ്ട്​, ഷാർജ, അബുദബി), സൗദി (റിയാദ്​), ബഹ്​റൈൻ (മനാമ), ഖത്തർ (ദോഹ), ഒമാൻ (മസ്​കത്​), കുവൈത്ത്​ (കുവൈത്ത്​ സിറ്റി) എന്നീ ജി.സി.സി രാജ്യങ്ങളിലായിരുന്നു പ്രവാസി വിദ്യാർഥികൾ പരീക്ഷ എഴുതിയത്​.


പരീക്ഷാ ഓൺലൈൻ രജിസ്​ട്രേഷന്​ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചതോടെ എവിടെ സെൻറർ നൽകുമെന്ന ആശങ്കയിലാണ്​ ​ പ്രവാസി വിദ്യാർഥികൾ. രജിസ്​ട്രേഷൻ സമയത്ത്​ നാല്​ സെൻററുകൾ തെരഞ്ഞെടുത്താണ്​ അപേക്ഷാ നടപടി പൂർത്തിയാക്കേണ്ടത്​. മേയ്​ അഞ്ചിന്​ നടക്കുന്ന പരീക്ഷക്ക്​ മാർച്ച്​ ഒമ്പതു വരെയാണ് അപേക്ഷിക്കാനാവുക. അതേസമയം, വിദേശരാജ്യങ്ങളിലെ സെൻററുകളെ വെട്ടിയത്​ സംബന്ധിച്ച്​ നാഷണൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.എ.ടി) അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News