സൗദിയിൽ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു
വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഇന്ന് അവധി നല്‍കി
ദമ്മാം: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപകട മരണത്തില്‍ വിറങ്ങലിച്ച് ദമ്മാമിലെ പ്രവാസി സമൂഹം. വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ദമ്മാം ഇന്ത്യന്‍ സ്‌കുള്‍ ഇന്ന് അവധി നല്‍കി. ഇന്നലെ വൈകിട്ടാണ് രണ്ട് വിദ്യാര്‍ഥികളുടെ മരണത്തിനും മറ്റൊരു വദ്യാര്‍ഥിയുടെ ഗുരുതര പരിക്കിനും ഇടയാക്കിയ കാറപകടം നടന്നത്.
വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഈന്തപ്പനിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ തൽക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. മൂവരും ഹൈദരബാദ് സ്വദേശികളാണ്. ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യര്‍ഥി ഹസന്‍ റിയാസ് പതിനെട്ട് വയസ്സ്, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ഇബ്രാഹീം അസ്ഹര്‍ പതിനഞ്ച് വയസ്സ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എട്ടാം തരം വിദ്യര്‍ഥി അമ്മാര്‍ അസ്ഹറിന്റെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലെ ഈന്തപ്പനയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരും സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. അപകടം ദമ്മാമിലെ പ്രവാസി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തി. വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ദമ്മാം ഇന്ത്യന്‍ സ്‌കൂളിന് ഇന്ന് അവധി നല്‍കി. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ദമ്മാമില്‍ മറവ് ചെയ്യും.