തുർക്കിയയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസവുമായി പറന്നിറങ്ങിയത് യു.എ.ഇയുടെ 27 വിമാനങ്ങള്‍
107 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു
Update: 2023-02-10 18:58 GMT
ദുബൈ: ഭൂകമ്പം നാശം വിതച്ച തുർക്കിയയിലേക്കും സിറിയയിലേക്കും ദുരിതാശ്വാസവുമായി യു.എ.ഇ ഇതുവരെ 27 വിമാനങ്ങള്‍ അയച്ചു. തുർക്കിയയിലേക്ക് ഇതുവരെ 17 വിമാനങ്ങളാണ് സഹായങ്ങളുമായി പറന്നിറങ്ങിയത്. 107 മെട്രിക് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിച്ചു. 87 ടണ്‍ ഭക്ഷ്യ വസ്തുക്കളും 20 ടണ്‍ മെഡിക്കല്‍ സാമഗ്രികളും 432 ടെന്‍റുകളുമാണ് ഇതിലുള്ളത്.
അതേസമയം 10 വിമാനങ്ങളാണ് സിറിയയിലേക്ക് അയച്ചത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് തുർക്കിയ ഇസ്ലാഹിയ നഗരത്തില്‍ മൊബൈല്‍ ഫീല്‍ഡ് ഹോസ്പിറ്റല്‍ ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്.