ദുബൈയിൽ മുന്നറിയിപ്പ് ലംഘിച്ച 319 യാചകർ പിടിയിൽ

ഇക്കുറി റമദാനിൽ യാചകർക്കെതിരെ ശക്തമായ നടപടികളും കാമ്പയിനുമാണ്​ നടന്നത്​.

Update: 2023-04-24 19:37 GMT
Advertising

ദുബൈ: റമദാനിൽ മുന്നറിയിപ്പ് ലംഘിച്ച 319 യാചകർ ദുബൈയിൽ പിടിയിൽ. ദുബൈ പൊലീസ്​ ന‌ടത്തിയ യാചക നിരോധന കാമ്പയിന്റെ ഭാഗമായാണ്​ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഇവരെ പിടികൂടിയത്​. 167 പുരുഷൻമാരും 152 സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നു.

ഇക്കുറി റമദാനിൽ യാചകർക്കെതിരെ ശക്തമായ നടപടികളും കാമ്പയിനുമാണ്​ നടന്നത്​. ഇതു മുഖേന യാചകരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞതായി ​ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ജനറൽ ഡിപാർട്ട്​മെന്റ് ​ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ്​ പറഞ്ഞു.

യാചന സമൂഹത്തിനും പൗരൻമാർക്കും ഭീഷണിയാണ്​. ലോകത്തിന്​ മുന്നിൽ രാജ്യത്തിന്റെ മുഖം വികൃതമാക്കാനേ ഇത് ​ഉപകരിക്കൂ. കവർച്ച, മോഷണം, കുട്ടികളെ ചൂഷണം ചെയ്യൽ, നിശ്ചയദാർഡ്യ വിഭാഗക്കാരെ ദുരുപയോഗം ചെയ്യൽ തുടങ്ങിയവയെല്ലാം യാചനയുടെ ഭാഗമായി ഉണ്ടാകുന്നു.

സാമ്പത്തിക സഹായം ആവശ്യമുള്ളവർ ഔദ്യോഗിക ജീവകാരുണ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. സംഭാവന കൊടുക്കുന്നവരും ഔദ്യോഗിക ചാനലുകൾ മുഖേന നൽകണം. യാചന ശ്രദ്ധയിൽപ്പെട്ടാ‌ൽ അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News