യൂട്യൂബില്‍ 40 ലക്ഷം വരിക്കാരെ പിന്നിട്ടു; ബുര്‍ജ് ഖലീഫയെ സാക്ഷിയാക്കി മീഡിയവണ്‍ ആഘോഷം
മാസം ശരാശരി ലക്ഷം വരിക്കാര്‍ വര്‍ധിക്കുന്നു
മീഡിയവണ്‍ ടി.വി യൂട്യൂബില്‍ 40 ലക്ഷം വരിക്കാരെ തികച്ചതിന്റെ ആഘോഷം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പരിസരത്ത് നടന്നു. മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ടും, മീഡിയവണ്‍ ദുബൈ ടീമംഗങ്ങളും കേക്ക് മുറിച്ചാണ് സന്തോഷം പങ്കിട്ടത്.
ബുര്‍ജ് ഖലീഫ പരിസരത്ത് കേക്ക് ഹട്ട് തയാറാക്കിയ കൂറ്റന്‍ കേക് മുറിച്ചായിരുന്നു യൂട്യൂബില്‍ 40 ലക്ഷം വരിക്കാരെ പിന്നിട്ടതിന്റെ ആഘോഷം നടന്നത്. ചുരുങ്ങിയ കാലത്തിനിനുള്ളില്‍ മീഡിയവണിന് വിജയം സമ്മാനിച്ച പ്രേക്ഷകര്‍ക്കാണ് ഈ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റുമെന്ന് മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ട് പറഞ്ഞു.
ടെലിവിഷനിലെന്ന പോലെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലും മീഡിയവണിനെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുവെന്നതിന്റെ തെളിവാണ് ഈ നേട്ടമെന്ന് മീഡിയവണ്‍-ഗള്‍ഫ് മാധ്യമം മിഡിലീസ്റ്റ് ഡയരക്ടര്‍ മുഹമ്മദ് സലിം അമ്പലന്‍ പറഞ്ഞു.
മീഡിയവണ്‍ മിഡിലീസ്റ്റ് വാര്‍ത്താ വിഭാഗം മേധാവി എം.സി.എ നാസര്‍, ജി.സി.സി സീനിയര്‍ ജനറല്‍ മാനേജര്‍ ഷബീര്‍ ബക്കര്‍, ഫിനാന്‍സ് മാനേജര്‍ അംജദ് അലി, അഡ്മിന്‍ അക്കൗണ്ട്‌സ് മാനേജര്‍ മുഹമ്മദ് മുഹസിന്‍, എഡിറ്റോറിയല്‍ വിഭാഗത്തിലെ ഷിനോജ് ഷംസുദ്ദീന്‍, എം.എ ഇര്‍ഷാദ്, യാസിര്‍ അറഫാത്ത്, മാര്‍ക്കറ്റിങ് വിഭാഗം മാനേജര്‍മാരായ മൂഹമ്മദ് ഷമീം പി.എം, സുനില്‍ എം.എസ് തുടങ്ങിയവര്‍ പങ്കെടുത്തു.