യുഎഇയിൽ അഞ്ച് കുരങ്ങ് വസൂരി കേസുകൾ കൂടി സ്ഥിരീകരിച്ചു

കഴിഞ്ഞമാസം 24 നാണ് യുഎഇയിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കേസുകൾ പതിമൂന്നായി.

Update: 2022-06-07 18:58 GMT
Advertising

ദുബൈ: യുഎഇയിൽ അഞ്ച് കുരങ്ങ് വസൂരി കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി. നേരത്തേ മങ്കിപോക്‌സ് ബാധിച്ച രണ്ടുപേർ രോഗമുക്തരായെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞമാസം 24 നാണ് യുഎഇയിൽ ആദ്യ കുരങ്ങ് വസൂരി സ്ഥിരീകരിച്ചത്. ഇന്ന് അഞ്ച് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം കേസുകൾ പതിമൂന്നായി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ആദ്യഘട്ടത്തിൽ രോഗം ബാധിച്ചവരാണ് ഇപ്പോൾ രോഗമുക്തി നേടിയത്. പൊതുജനങ്ങൾ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും രോഗബാധക്കെതിരെ സർക്കാർ ആവശ്യമായ നടപടികളെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. രോഗബാധയുള്ളവരുമായി അടുത്തിടപഴകുന്നവരിലേക്ക് മാത്രമാണ് കുരങ്ങുവസൂരി പകരുന്നത്. പനി, ശരീരവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ പിന്നീട് ചിക്കൻപോക്‌സിന് സമാനമായ പോളകൾ ശരീരത്തിൽ പ്രത്യക്ഷപ്പെടും. ആശുപത്രിയിൽ പോകാതെ തന്നെ രണ്ടാഴ്ചകൊണ്ട് ഭേദമാകുന്ന രോഗമാണെങ്കിൽ ചിലരിൽ ഇത് മാരകമാവാറുണ്ട്. രോഗബാധിതരുമായി സമ്പർക്കമുള്ളർക്ക് യുഎഇയിൽ 21 ദിവസത്തെ ഹോം ക്വാറന്റയിൻ നിർബന്ധമാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News