എഴുപത് രാജ്യക്കാര്‍ക്കു കൂടി ഓൺ അറൈവൽ വിസ അനുവദിച്ച് അബൂദബി

മുൻകൂർ അപേക്ഷ നൽകാതെ തന്നെ, എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് വിസ അനുവദിക്കുന്ന സംവിധാനമാണ് ഓൺ എറൈവൽ.

Update: 2021-08-18 18:02 GMT
Editor : Suhail | By : Web Desk
എഴുപത് രാജ്യക്കാര്‍ക്കു കൂടി ഓൺ അറൈവൽ വിസ അനുവദിച്ച് അബൂദബി
AddThis Website Tools
Advertising

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാക്ക് അബൂദബി ഓൺ അറൈവൽ വിസ നൽകി തുടങ്ങി. സന്ദർശക വിസക്കാരെ അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അബുദബിയുടെ തീരുമാനം. യു.എസ്, യൂറോപ്യൻ വിസയുള്ള ഇന്ത്യക്കാർക്കും സൗകര്യം ലഭിക്കും.

മുൻകൂർ അപേക്ഷന ൽകാതെ തന്നെ എത്തിച്ചേരുന്ന വിമാനത്താവളത്തിൽ നിന്ന് വിസ അനുവദിക്കുന്ന സംവിധാനമാണ് ഓൺ എറൈവൽ. യു.എസ്, ചൈന, മാലദ്വീപ്, ഫ്രാന്‍സ്, റഷ്യ, പോര്‍ചുഗല്‍, പെറു, സിംഗപ്പൂര്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വീഡന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അബൂദബി വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം ഇമിഗ്രേഷന്‍ കൗണ്ടറില്‍ എത്തി വിസ സ്വീകരിക്കാമെന്ന് ഇത്തിഹാദ് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി.

യു.എസ് വിസിറ്റർ വിസ, ആറ് മാസം കാലാവധിയുള്ള യൂറോപ്യൻ റെസിഡൻസി എന്നിവയുമായെത്തുന്ന ഇന്ത്യക്കാർക്കും ഈ സൗകര്യം ലഭിക്കും. 14 ദിവസത്തെ വിസക്ക് 100 ദിർഹമാണ് നൽകേണ്ടത്. 250 ദിർഹം കൂടി അടച്ചാൽ 14 ദിവസം കൂടി നീട്ടാം.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News