ഡെലിവെറി ബൈക്ക് റൈഡർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തി അബൂദബി
പ്രധാന പാതകളിലെ വേഗതയേറിയ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ബൈക്ക് റൈഡർമാര്‍ക്ക് പൂർണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രധാന പാതകളിൽ ഡെലിവെറി ബൈക്ക് റൈഡർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തി അബൂദബി അധികൃതർ. പ്രധാനപാതകളിൽ വലത്തേ അറ്റത്തുള്ള ലൈനുകളിൽ മാത്രമായി ഡെലിവെറി ബൈക്ക് റൈഡര്‍മാരുടെ സഞ്ചാരം പരിമിതപ്പെടുത്തിയിട്ടുണ്ട്. ബൈക്ക് റൈഡർമാരുടെ വേഗപരിധിയിലും കുറവ് വരുത്തിയിട്ടുണ്ട്.
പ്രധാന പാതകളിലെ വേഗതയേറിയ ഇടതു ലൈനുകൾ ഉപയോഗിക്കുന്നതിൽ നിന്ന് ബൈക്ക് റൈഡർമാര്‍ക്ക് പൂർണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനഹൈവേകളിലും എക്‌സ്പ്രസ് വേയിലും വേഗപരിധി പാലിക്കാൻ ബൈക്ക് റൈഡർമാർ തയാറാകണമെന്നും അധികൃതര്‍ അറിയിച്ചു. നഗരത്തിലെറോഡുകളിൽ 60 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് വേഗപരിധി.
മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗപരിധി നിര്‍ണയിച്ച നാലു വരെ ലൈനുകളുള്ള പ്രധാന പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ വലത്തേ അറ്റത്തുള്ള രണ്ടാമത്തെ ട്രാക്ക് വേണം ഉപയോഗിക്കാൻ. അഞ്ച് ലെയിനുകള്‍ ഉള്ള റോഡാണെങ്കില്‍ വലത്തേ അറ്റത്ത് നിന്ന് മൂന്നാമത്തെ ട്രാക്കും ഉപയോഗിക്കാം. അബൂദബി ഗതാഗത വകുപ്പ്, സംയോജിതഗതാഗത കേന്ദ്രം, അബൂദബി പൊലീസ്, ആരോഗ്യവകുപ്പ് എന്നിവ ഉൾപ്പെട്ട ഗതാഗതസുരക്ഷാ സംയുക്ത സമിതിയുടേതാണ് തീരുമാനം.
ഡെലിവെറി ബൈക്ക് റൈഡര്‍മാരുടെ അപകടകരമായ യാത്രാരീതിയാണ് നിയന്ത്രണം കൊണ്ടുവരാൻ കാരണം. ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്യുന്ന ഡെലിവെറി റൈഡർമാർ പാലിക്കേണ്ട എട്ട് സുരക്ഷാ മുന്‍കരുതലുകൾ അടുത്തിടെ അബൂദബി പൊലീസ് മുന്നോട്ടു വെച്ചിരുന്നു. ബൈക്ക് റൈഡർമാർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അബൂദബിയിൽ വർധിക്കുകയാണ്. മറ്റു വാഹനങ്ങളുമായിസുരക്ഷിത അകലം പാലിക്കാത്തതും പൊടുന്നനെയുള്ള ലെയിൻ മാറ്റവുമാണ് ബൈക്ക് റൈഡർമാർ അപകടത്തിൽപെടുന്ന സാഹചര്യം രൂപപ്പെടുത്തുന്നതെന്ന് പൊലീസ് വിലയിരുത്തി.ന്നത്.