സമുദ്ര സംരക്ഷണം; സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവൽകരണ പദ്ധതിയുമായി അബൂദബി

കടലിനെയും കടൽ ജീവികളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി ഇവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം

Update: 2023-11-20 19:17 GMT
Advertising

അബൂദബി: സമുദ്ര സംരക്ഷണത്തിന് സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ ബോധവൽകരണ പദ്ധതിയുമായി അബൂദബി. കടലിനെയും കടൽ ജീവികളെയും വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി ഇവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതെ ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കടൽ സമ്പത്തിനെ കുറിച്ചറിയാൻ വിദ്യാർഥികളെ ആദ്യം അബൂദബിയിലെ ഫിഷ്മാർക്കറ്റിലെത്തിച്ച് മൽസ്യങ്ങളെ കുറിച്ച് പഠിപ്പിച്ചു. 'നമ്മുടെ കടൽ നിധിയാണ്' എന്ന പേരിലാണ് അബൂദബി സർക്കാർ വിദ്യാർഥികൾക്കിടയിൽ ബോധവൽകരണം പദ്ധതി നടപ്പാക്കുന്നത്. മൽസ്യബന്ധന മേഖലയിലുള്ളവരുടെ കൂട്ടായ്മയായ അബൂദബി ഫിഷർമെൻ കോഓപ്പറേറ്റീവ് സൊസൈറ്റി, മുഡോൻ റിയൽഎസ്റ്റേറ്റ് എന്നിവയുമായി സഹകരിച്ചാണ് ബോധവൽകരണ പരിപാടി.

യു.എ.ഇയുടെ സുസ്ഥിരവർഷാചരണത്തിന്റെ ഭാഗമായാണ് വിദ്യാർഥികളെ കൂടി സമുദ്ര സംരക്ഷണ പദ്ധതികളുടെ ഭാഗമാക്കുന്നത്. സുസ്ഥിര മൽസ്യബന്ധന സൂചികയുടെ 69% ശതമാനം കൈവരിച്ച നാടാണ് യു.എ.ഇ. ഇന്നത്തെ വിദ്യാർഥികൾ നാളെ മൽസ്യബന്ധനമേഖലയിലേക്ക് കൂടി കടന്നുവരുന്നവരാണ് എന്ന് തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസകാലത്ത് തന്നെ അവർക്കിടയിൽ ഇത്തരം ബോധവൽകരണ പദ്ധതി നടപ്പാക്കുന്നതെന്ന് പരിസ്ഥതി ഏജൻസ് അധികൃതർ വ്യക്തമാക്കി.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News