120 മണിക്കൂറുകൾക്കൊടുവിൽ കുഞ്ഞിനെ രക്ഷിച്ച് യു.എ.ഇയുടെ ദൗത്യസംഘം
11 വയസുകാരൻ സുഖം പ്രാപിക്കുന്നു
Update: 2023-02-12 05:09 GMT
തുർക്കിയിൽ 120 മണിക്കൂറിലേറെ തകർന്ന കെട്ടിടങ്ങൾക്ക് അടിയിൽ കിടന്ന കുഞ്ഞിനെ യു.എ.ഇ രക്ഷാസംഘം പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് 11 വയസുകാരനെ രക്ഷപ്പെടുത്തിയത്.
തുർക്കിയിലെ ഭൂകമ്പ ദുരിത മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്ന യു.എ.ഇയുടെ ഗാലന്റ് നൈറ്റ് 2 രക്ഷാസംഘമാണ് കുട്ടിയെ പുറത്തെടുത്തത്. ഒപ്പം അമ്പതിനും അറുപതിനുമിടയിൽ പ്രായമുള്ള മറ്റൊരാളെയും ജീവനോടെ പുറത്തെടുക്കാൻ ദൗത്യസംഘത്തിന് കഴിഞ്ഞു. ഇവർ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നതായി യു.എ.ഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
134 പേരടങ്ങുന്ന സംഘമാണ് തുർക്കിയിലും സിറിയയിലുമായി അഹോരാത്രം രക്ഷാപ്രവർത്തനം തുടരുന്നത്. യു.എ.ഇ സംഘം തുർക്കിയിൽ ഫീൽഡ് ആശുപത്രി നിർമിക്കുന്നതിന്റെ ആദ്യഘട്ടവും പൂർത്തിയാക്കിയിട്ടുണ്ട്.