2030 ൽ ലോക സാമ്പത്തിക ശക്​തിയായി ഗൾഫ്​ മാറുമെന്ന് വിലയിരുത്തല്‍

ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന്​ കഴിയുമെന്നാണ്​ വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്

Update: 2023-06-16 18:41 GMT
Advertising

2030 ഓടെ സാമ്പത്തിക രംഗത്ത്​ ലോകത്തി​ന്‍റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി ഗൾഫ്​ രാജ്യങ്ങൾ മാറുമെന്ന്​ വിലയിരുത്തൽ. ഏഷ്യൻ സാമ്പത്തിക ശക്തികളായ ചൈനയെയും ഏഷ്യയെയും കടത്തിവെട്ടാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫിന്​ കഴിയുമെന്നാണ്​ വിവിധ സാമ്പത്തിക ഏജൻസികളുടെ റിപ്പോർട്ട്​. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ സാമ്പത്തിക തിരിച്ചടികളിലേക്ക്​ നീങ്ങിയേക്കുമെന്നും റിപ്പോർട്ട്​ പറയുന്നു.

തുടരുന്ന യുക്രയിൻ യുദ്ധവും റഷ്യക്കു മേൽ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും ഗൾഫ്​ രാജ്യൾക്ക്​ പരോക്ഷ ഗുണമായി മാറുകയാണ്​. എണ്ണമേഖലയിൽ കൂടുതൽ പിടിമുറുക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഗൾഫിന്​ ഇതിലൂടെ സാധിക്കുന്നതായി ആഗോള സാമ്പത്തിക മാധ്യമങ്ങളുടെ വിശകലനത്തിൽ പറയുന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്​ എന്നീ ഗൾഫ്​ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കൂടുതൽ ത്വരിതഗതിയിലാകും.

ഗൾഫ്​ മേഖലയിൽ എണ്ണയെ കൂടുതൽ ആശ്രയിക്കാൻ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നിർബന്​ധിതമാകും. ലോകത്തെ ഏറ്റവും വലിയ സഞ്ചിത ആസ്​തിയുള്ള രാജ്യമായി സൗദി അറേബ്യ കുതിക്കും. 2030 ഓടെ സൗദി അറേബ്യയുടെ പൊതുനിക്ഷേപ ഫണ്ട്​ രണ്ട്​ ട്രില്യൻ ഡോളറിനും മുകളിലെത്തും. കാൽപന്തുകളി ഉൾപ്പെടെ വിവിധ മേഖലകളിൽ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങൾ നടത്തുന്ന നിക്ഷേപം വരുംവർഷങ്ങളിൽ ഇനിയും ഉയരും.

യെമൻ യുദ്ധാറുതിയും ഗൾഫ്​ രാജ്യങ്ങളുടെ ഐക്യവും മേഖലക്ക്​ പുതിയ കരുത്തായി മാറും. രാഷ്​ട്രീയ, സാമ്പത്തിക മേഖലകളിൽ ഗൾഫിന്​ ലഭിച്ച പുതിയ മേൽക്കൈ ഇതുവരെയുള്ള സമവാക്യങ്ങൾ മാറ്റി മറിക്കു​മെന്നും വിവിധ റിപ്പോർട്ടുകൾ വ്യക്​തമാക്കുന്നു. ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷയുമുള്ള രാജ്യങ്ങളായി ഗൾഫ്​ മാറുന്നത്​​ മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിനും ഏറെ ഗുണം ചെയ്യും

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News