ഡെലിവറി ബൈക്കിലെ ബോക്സുകൾ; സുരക്ഷാ മാനദണ്ഡങ്ങളുമായി അബൂദബി പൊലീസ്
ബൈക്കിലെ ബോക്സിന്റെ വലിപ്പം, ബൈക്കിൽ അവ സ്ഥാപിക്കേണ്ട സ്ഥലം എന്നിവ നിർണയിക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ
ഡെലിവറി ബൈക്കിലെ ബോക്സുകൾക്ക് അബൂദബി പൊലീസ് സുരക്ഷാ മാനദണ്ഡങ്ങൾ പുറത്തിറക്കി. ബൈക്കിലെ ബോക്സിന്റെ വലിപ്പം, ബൈക്കിൽ അവ സ്ഥാപിക്കേണ്ട സ്ഥലം എന്നിവ നിർണയിക്കുന്നതാണ് പുതിയ മാനദണ്ഡങ്ങൾ.
ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് അബൂദബി പൊലീസിന്റെ നിർദേശങ്ങൾ. ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ അമ്പത് സെന്റിമീറ്റർ നീളവും വീതിയും ഉള്ളവയായിരിക്കണം, ഇവ മുന്നിൽ നിന്ന് തുറക്കുന്നതാകണം, ബോക്സിന്റെ വശങ്ങളിൽ റിഫ്ലക്ടർ വേണം, ഈ പെട്ടികൾ ഫൈബർ ഗ്ലാസ് കൊണ്ട് നിർമിച്ചവയാകണം, ബോക്സിന് മൂർച്ചയുള്ള വശങ്ങൾ പാടില്ല, ബോക്സുകൾ ബൈക്ക് യാത്രക്കാന് മുന്നിലെ സാഡിലിലോ, പിൻസീറ്റിലോ ആണ് സ്ഥാപിക്കണം, ബോക്സിലെ എഴുത്തുകൾ മറ്റുള്ളവർക്ക് 20 മീറ്റർ അകലെ നിന്നെങ്കിലും കാണാൻ സാധിക്കുന്ന തരത്തിലാകണമെന്നും നിർദേശത്തിൽ പറയുന്നു.
ബാക്ക് പാക്ക് പോലെ റൈഡറുടെ പിന്നിൽ തൂക്കിയിടുന്ന ബോക്സുകൾക്ക് നേരത്തേ ദുബൈ എമിറേറ്റ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരം ബോക്സുകൾ ഡൈലിവറി ജീവക്കാരുടെ സുരക്ഷിക്ക് വിഘാതമാകും എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദുബൈ കർശന നടപടി സ്വീകരിച്ചത്. ഇപ്പോൾ അബൂദബിയും സമാനമായ സുരക്ഷാ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്.