അബൂദബിയിൽ അവിവാഹിതരുടെ കുട്ടികൾക്ക് ഇനി ജനനസർട്ടിഫിക്കറ്റ് ലഭിക്കും

പ്രത്യേക അപേക്ഷ നൽകിയാൽ കോടതി വഴിയാണ് ബെർത്ത് സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ, മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാംമത വിശ്വാസികൾക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല

Update: 2022-03-09 18:33 GMT
Editor : abs | By : Web Desk
Advertising

അവിവാഹിതരായ പ്രവാസി ദമ്പതികളുടെ കുട്ടികൾക്ക് ഇനി അബൂദബിയിൽ ജനനസർട്ടിഫിക്കറ്റ് ലഭിക്കും. പ്രത്യേക അപേക്ഷ നൽകിയാൽ കോടതി വഴിയാണ് ബെർത്ത് സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ, മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാംമത വിശ്വാസികൾക്ക് ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല.

അവിവാഹിതരായ ദമ്പതികൾ ഒന്നിച്ച് താമസിക്കുന്നത് യുഎഇ കഴിഞ്ഞവർഷം കുറ്റകരമല്ലാതാക്കിയിരുന്നു. എന്നാൽ, ഇവർക്ക് ജനിക്കുന്ന കുട്ടികളുടെ നിയമപദവി സംബന്ധിച്ച് അവ്യക്ത തുടർന്നു. ഈ സാഹചര്യത്തിലാണ് ഇത്തരം കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയത്.

കുട്ടികളുടെ രക്ഷകർത്താവ് തങ്ങളാണെന്ന് എന്ന് ദമ്പതികൾ ആദ്യം സത്യവാങ്മൂലം നൽകണം. പിന്നീട്, നിയമവകുപ്പ് മുഖേന കോടതിയാണ് ജനന സർട്ടിഫിക്കറ്റ് നൽകുക. എന്നാൽ മുസ്‌ലിം രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകളായ പ്രവാസികൾക്ക് ഇതിന് അനുമതിയല്ല. മുസ്‌ലിങ്ങൾ വിവാഹതരാണെങ്കിൽ മാത്രമേ കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകൂ. എന്നാൽ, ഇസ്ലാമികനിയമം ബാധകമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ദമ്പതികൾക് ഇക്കാര്യത്തിൽ ഇളവുണ്ടാകും.

ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ച പുതിയ കുടുംബ നിയമത്തിലാണ് മാതാപിതാക്കള്‍ വിവാഹിതരാണെങ്കിലും അല്ലെങ്കിലും കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ മൗലികാവകാശം ആയി മാറ്റിയത്. ഇപ്പോൾ വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ വ്യക്തിഗത സിവിൽ വ്യവഹാരങ്ങളിൽ മുസ്ലിംകൾ അല്ലാത്തവർക്ക് യു എ ഇയിൽ ശരീഅത്ത് നിയമം ബാധകമല്ല. സ്വന്തം വിശ്വാസപ്രകാരം അംഗീകരക്കപ്പെട്ട നിയമനുസരിച്ച് ഇക്കാര്യങ്ങൾ നിർവഹിക്കാം. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News