'ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുന്നു'; ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇ

യു എ ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു.

Update: 2023-08-23 18:10 GMT
Editor : anjala | By : Web Desk
Advertising

ദുബെെ: ചന്ദ്രയാൻ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യു.എ.ഇ. ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുകയാണെന്ന് ട്വീറ്റ് ചെയ്താണ് യു എ ഇ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഇന്ത്യയെ അഭിനന്ദിച്ചത്. യു എ ഇയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചു.

ഇന്ത്യയിലെ നമ്മുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബെെ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. അശ്രാന്ത പരിശ്രമങ്ങളിലൂടെയാണ് രാജ്യങ്ങൾ കെട്ടിപ്പടുക്കുന്നത്. ഇന്ത്യ വീണ്ടും ചരിത്രം കുറിക്കുകയാണെന്നും പ്രാധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ വിജ്ഞാനയാത്രയിലെ ചരിത്രദിനം എന്നാണ് യു എ ഇ ഉന്നത സാങ്കേതികവിദ്യാ വകുപ്പ് സഹമന്ത്രി സാറ അൽ അമീരി നേട്ടത്തെ വിശേഷിപ്പിച്ചത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ എന്നത് വലിയ നേട്ടമാണ്. ഐ എസ് ആർ ഒ സാറ അൽ അമീരി അഭിനന്ദനമറിയിച്ചു. ആഗോളശാസ്ത്ര സമൂഹത്തിന് പുതിയ വിവരങ്ങൾ നൽകാൻ സഹായിക്കുന്നതാണ് ചന്ദ്രയാന്റെ വിജയമെന്ന് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ ഡയറക്ടർ ജനറൽ സലീം അൽ മരി പറഞ്ഞു. ചാന്ദ്രഗവേഷണ ദൗത്യത്തിലെ കുതിച്ചുചാട്ടമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പതാകയുമായി നിൽക്കുന്ന പ്രഗ്യാൻ റോവറിന്റെ ചിത്രവും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ പങ്കുവെച്ചു. രണ്ടാം ചാന്ദ്രദൗത്യമായ റാശിദ് ടു ചന്ദ്രനിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് യു എ ഇ. ആദ്യ ദൗത്യമായ റാശിദ് വൺ അവസാനഘട്ടത്തിൽ പരാജയപ്പെട്ടിരുന്നു.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News