ചാറ്റ് ജിപിടിക്കും കേരള ബദൽ; ജൈറ്റക്സിൽ കേരളത്തിൻ്റെ തിളക്കം
കേരളത്തിൽ നിന്ന് 30 ഐടി കമ്പനികളും, അമ്പത് സ്റ്റാർട്ടപ്പുകളും ജൈറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്
ചാറ്റ് ജിപിടിക്കും, വാട്ട്സ്ആപ്പിനും വരെ ബദലുകൾ അവതരിപ്പിച്ചാണ് കേരളത്തിൽ നിന്നുള്ള ഐടി കമ്പനികൾ ദുബൈയിൽ നടക്കുന്ന ജൈറ്റക്സ് സാങ്കേതിക പ്രദർശനത്തിൽ ശ്രദ്ധേയമാകുന്നത്. കേരളത്തിൽ നിന്ന് 30 ഐടി കമ്പനികളും, അമ്പത് സ്റ്റാർട്ടപ്പുകളും ജൈറ്റെക്സിൽ പങ്കെടുക്കുന്നുണ്ട്.
പുതിയ ലുക്കിലാണ് കേരള ഐടിയുടെ ദുബൈയിലേക്കുള്ള വരവ്. ഇൻഫോ പാർക്ക്, ടെക്നോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലെ കമ്പനികളാണ് മേളയിയിൽ തിളങ്ങുന്നത്. കേരളത്തിൽ നിന്നുള്ള കമ്പനികൾക്ക് അന്താരാഷ്ട്ര പ്രവേശനത്തിനുള്ള കവാടം കൂടിയാണ് ദുബൈയിലെ ജൈറ്റക്സ് മേള.
കേരളത്തിൽ നിന്നുള്ള പല കമ്പനികളും പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതും ജൈറ്റൈക്സ് മേളയിലാണ്. വ്യാജവാർത്തകളെ വരെ തിരിച്ചറിയുന്ന വിധമുള്ള മെസേജിങ് ആപ്പാണ് വാട്സാപ്പിനെ വെല്ലുന്ന കേരള ബദൽ കൂപ്പ.
ജൈറ്റൈക്സിന്റെ ഭാഗമായി സ്റ്റാർട്ട്അപ്പ് കമ്പനികൾക്കായി സംഘടിപ്പിക്കുന്ന നോർത്ത് സ്റ്റാറിൽ ഇത്തവണ അമ്പത് സ്റ്റാർട്ട്അപ്പുകൾ പങ്കെടുക്കുന്നുണ്ട്. ദുബൈ ഹാർബറിലെ വേദിയിലാണ് സ്റ്റാർട്ട് അപ്പുകൾ സമ്മേളിക്കുന്നത്.
ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമിയുടെ നേതൃത്വത്തിൽ നടക്കുന്ന മേളയിൽ, ലോകത്തിലെ മുൻനിര സ്ഥാപകർ, നിക്ഷേപകർ, കോർപ്പറേറ്റ് കണ്ടുപിടുത്തക്കാർ എന്നിവർക്കെല്ലാം വലിയ അവസരങ്ങളാണ് തുറക്കുന്നത്.