യുഎഇ.യില്‍ സംഘടിത ഭിക്ഷാടനത്തിന് കനത്ത പിഴയും 6 മാസം തടവും

Update: 2022-04-15 11:11 GMT
Advertising

യുഎഇ.യില്‍ സംഘടിത ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ആറ് മാസം തടവും കുറഞ്ഞത് 100,000 ദിര്‍ഹം പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സംഘടിത ഭിക്ഷാടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേയുള്ള പിഴകള്‍ വിശദീകരിച്ചത്.

സംഘടിത ഭിക്ഷാടനത്തിനായി രാജ്യത്തിന് പുറത്ത് നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ആളുകള്‍ക്കും ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും ഇതേ ശിക്ഷ തന്നെ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്.

2021 ലെ ആര്‍ട്ടിക്കിള്‍ 477, 31-ാം നമ്പര്‍ ഫെഡറല്‍ ഡിക്രി നിയമപ്രകാരം സംഘടിത ഭിക്ഷാടന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് മാസം വരെ തടവും 5,000 ദിര്‍ഹം പിഴയും അല്ലെങ്കില്‍ ഇതിലേതെങ്കിലുമൊന്നുമാണ് ശിക്ഷയായി നിശ്ചയിച്ചിരുന്നത്.

ജനങ്ങള്‍ക്കിടയില്‍ നിയമ അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും രാജ്യത്തെ ഏറ്റവും പുതിയ നിയമങ്ങളെക്കുറിച്ചുള്ള വ്യക്തത വരുത്തുന്നതിനുമാണ് പബ്ലിക് പ്രോസിക്യൂഷന്‍ നിരന്തരമായി ഇത്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News