ആറ് ദിവസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കണം; അപ്രായോഗികമെന്ന് ഹജ്ജ് തീര്‍ഥാടകര്‍
സമയം നീട്ടി നല്‍കണെന്നും ആവശ്യം
സംസ്ഥാന ഹജ്ജ് കമിറ്റി വഴി തീര്‍ഥാടനത്തിന് പോകുന്നവര്‍ ആറ് ദിവസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി തീര്‍ഥാടകര്‍ രംഗത്തെത്തി. പെരുന്നാള്‍ അവധി ദിനങ്ങള്‍ കൂടി കടന്നുവരുന്നതിനാല്‍ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ രേഖകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് തീര്‍ഥാടകരുടെ പരാതി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് മെയ് ആറിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് എസ്.എം.എസ് സന്ദേശം ലഭിച്ചത്. പാസ്‌പോര്‍ട്ട്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, 81,000 രൂപ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്. ഇപ്പോള്‍ വിദേശത്തുള്ള വിശ്വാസികള്‍ക്ക് മാത്രമല്ല നാട്ടിലുള്ളവര്‍ക്കും ഇത് അപ്രായോഗികമാണെന്ന് തീര്‍ഥാടകരും ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു.
രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം കുറേ കൂടി നീട്ടിനല്‍കണെന്നാണ് തീര്‍ഥാടകര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.