ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന് പരിസമാപ്തി
മലയാളി വിദ്യാർത്ഥിക്ക് ആറാം സ്ഥാനം
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഇരുപത്തഞ്ചാം പതിപ്പിന് പരിസമാപ്തി കുറിച്ചു. അള്‍ജീരിയയില്‍ നിന്നുള്ള ബൂബക്കര്‍ അബ്ദുല്‍ ഹാദിക്കാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരത്തില്‍ പങ്കെടുത്ത മര്‍ക്കസ് വിദ്യാര്‍ഥി കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി സൈനുല്‍ ആബിദിന് ആറാം സ്ഥാനം നേടാനായി.
ഏറ്റവും വലിയ സമ്മാന തുകയുള്ള മത്സരം കൂടിയാണ് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്. ദുബൈ അല്‍ മംസാറിലെ ഹാളില്‍ നടന്ന സമാപന ചടങ്ങിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സെനഗല്‍, ഈജിപ്ത് പ്രതിനിധികളാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയത്.
അമേരിക്ക, മൗറിത്താനിയ എന്നിവിടങ്ങളില്‍ നിന്ന് മാറ്റുരച്ചവര്‍ക്കാണ് നാലും അഞ്ചും സ്ഥാനം. അറുപത് പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സൈനുല്‍ ആബിദ് അന്താരാഷ്ട്ര മല്‍സരത്തില്‍ ഭേദപ്പെട്ട ജയം ഉറപ്പാക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്ന് പറഞ്ഞു. ശൈഖ് ഇബ്രാഹിം ബിന്‍ അല്‍ അഖ്‌സര്‍ ബിന്‍ അലി അല്‍ ഖയ്യിം ആണ് ഈ വര്‍ഷത്തെ ഇസ്‌ലാമിക വ്യക്തിത്വത്തിനുള്ള പുരസ്‌കാരം നേടിയത്.