ആഘോഷമായി ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ കുടുംബ മേള
15 രാജ്യങ്ങളിലെ 324ഓളം കുടുംബങ്ങൾ പങ്കെടുത്തു
ദുബൈ: ദുബൈ റസിഡൻഷ്യൽ ഫാമിലി കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുടുംബ മേള സംഘടിപ്പിച്ചു. 15 രാജ്യങ്ങളിലെ 324ഓളം കുടുംബങ്ങൾ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടന്ന മേളയിൽ വിവിധ കലാകായിക പരിപാടികളും അരങ്ങേറി.
കുടുംബ മേളയുടെ ഉദ്ഘാടനം ദുബൈ റസിഡൻഷ്യൽ ഒയാസീസ് പ്രോപ്പർട്ടി മാനേജർ ഹാനി മുസ്തഫ അൽ ഹമീദ്നിർവഹിച്ചു. ദാനാ റാസികും ടീം അറബിക്ഡാൻസും അവതരിപ്പിച്ച മെഹ്ഫിൽ സംഗീത നിശ, സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിച്ച സംഗീത-നൃത്തമേള എന്നിവ അരങ്ങേറി. ഡി.ആർ.ഒ കുടുംബാംഗങ്ങളുടെകലാപരിപാടികളും നടന്നു. സംഘാടക സമിതി അംഗങ്ങളായ അനിൽ മൂപ്പൻ, അബ്ദുൽ ബാരി, സാദത്ത്നാലകത്ത്, മുജീബ്എം. ഇസ്മായിൽ, ഡെയ്സൺ വർഗീസ്, സിറാജ്ഇസ്മായിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ദുബൈ റസിഡൻഷ്യൽ ഒയാസീസ്കോംപ്ലക്സിലെ ദേവദാരു ആയുർവേദിക് മെഡിക്കൽ സെന്‍ററിന്‍റെ ലോഞ്ചിങും ചടങ്ങിൽ നടന്നു. ആരോഗ്യമന്ത്രാലയം ഉപദേശകൻ അബ്ദലാസി അൽസയാതി ഉദ്ഘാടനം നിർവഹിച്ചു. വിവിധ പരിപാടികളിലെ വിജയികൾക്ക് സമ്മാനദാനവും നടന്നു.