റമദാനില്‍ പകല്‍ സമയത്ത് ഭക്ഷണം വിളമ്പാന്‍ ദുബൈ റസ്റ്ററന്റുകള്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ല

Update: 2022-04-04 07:38 GMT
Advertising

റമദാനിലെ പകല്‍ സമയങ്ങളില്‍ ദുബൈ റസ്റ്ററന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ പ്രത്യേക അനുമതി എടുക്കേണ്ടതില്ല. കൂടാതെ ഡൈനിങ് ഏരിയയില്‍ ഭക്ഷണം വിളമ്പാന്‍ എന്തെങ്കിലും മറയോ കര്‍ട്ടനോ സ്ഥാപിക്കേണ്ടതില്ലെന്നും ദുബൈ ഇക്കോണമി ആന്‍ഡ് ടൂറിസം പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കി.

ഭക്ഷണം കഴിക്കുന്ന ഭാഗങ്ങള്‍ മറക്കേണ്ടതുണ്ടോ ഇല്ലേ എന്ന കാര്യത്തില്‍ റസ്റ്ററന്റുകള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷത്തെ ഉത്തരവ് പ്രകാരമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. അംഗീകൃത പ്രവൃത്തി സമയത്തിനനുസരിച്ച് വേദികളില്‍ ഭക്ഷണവും പാനീയങ്ങളും നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുമില്ല.

കഴിഞ്ഞ വര്‍ഷത്തെ റമദാനിലാണ് ദുബൈ സര്‍ക്കാര്‍ ആദ്യമായി ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മറയില്ലാതെ നോമ്പു സമയങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ അനുമതി നല്‍കിയത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News