ചരിത്ര സ്മാരകങ്ങളുടെ സുരക്ഷക്കായി 'ഹെറിറ്റേജ് പൊലീസ്' സംവിധാനവുമായി ദുബൈ

പുതിയ സംവിധാനത്തിൽ സഹകരിക്കുന്നതിന് ദുബൈ പൊലീസും സാംസ്‌കാരിക വകുപ്പായ ദുബൈ കൾചറും ധാരാണപത്രത്തിൽ ഒപ്പുവെച്ചു

Update: 2024-06-19 18:24 GMT
Advertising

ദുബൈ എമിറേറ്റിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘം. 'ഹെറിറ്റേജ് പൊലീസ്' എന്നു പേരിട്ട പുതിയ സംവിധാനത്തിൽ സഹകരിക്കുന്നതിന് ദുബൈ പൊലീസും സാംസ്‌കാരിക വകുപ്പായ ദുബൈ കൾചറും ധാരാണപത്രത്തിൽ ഒപ്പുവെച്ചു.

ദുബൈയുടെ ചരിത്രം പരിചയപ്പെടുത്തുക, സാംസ്‌കാരിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുക, സംരംഭങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, സന്ദർശകർക്ക് നല്ല അനുഭവങ്ങൾ സമ്മാനിക്കുക എന്നീ ലക്ഷ്യങ്ങളുടെ ഏകോപനമാണ് പ്രത്യേക പൊലീസ് സംഘത്തിനുള്ളത്. പരസ്പര ആശയവിനിമയം വർധിപ്പിക്കുന്നതിനും സാമൂഹിക ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള ഇരു വകുപ്പുകളുടെയും പ്രതിബദ്ധതയാണ് ധാരണാപത്രം അടയാളപ്പെടുത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

അൽ ഷിന്ദഗ പൈതൃക പ്രദേശം, ഹത്ത ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ദുബൈയിലെ പ്രധാന സ്ഥലങ്ങളിലാണ് ഹെറിറ്റേജ് പൊലീസിനെ വിന്യസിക്കുക. ദുബൈയുടെ പൂർവചരിത്രത്തെ കുറിച്ച കൃത്യമായ അവഗാഹം സുരക്ഷാ വിഭാഗത്തിന് നൽകാനും നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News