പാർക്കിൻ അടിസ്ഥാന ഓഹരി വില പുറത്തു​വിട്ടു

ചെറു​കിട നിക്ഷേപകർക്ക് ​മാർച്ച്​ 12 വരെ ഓഹരികൾ വാങ്ങാനുള്ള അവസരം ലഭിക്കും

Update: 2024-03-06 19:06 GMT
Advertising

ദുബൈ: പ്രാഥമിക ഓഹരി വിൽപന പ്രഖ്യാപിച്ച പാർക്കിൻ അടിസ്ഥാന ഓഹരി വില പുറത്തു​വിട്ടു. രണ്ടിനും 2.10 ദിർഹത്തിനുമിടയിലാണ്​ ഓഹരി വില. ചെറു​കിട നിക്ഷേപകർക്ക് ​മാർച്ച്​ 12 വരെ ഓഹരികൾ വാങ്ങാനുള്ള അവസരം ലഭിക്കും.

ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്ക്​ ഈ മാസം 13 വരെ​ ഓഹരി വാങ്ങാൻ അവസരം ലഭിക്കും. മാർച്ച്​ 21ന് ​കമ്പനിയുടെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ​ചെയ്യും. ഫെബ്രുവരി 27ന്​ ​പ്രഖ്യാപിച്ച ഐ.പി.ഒയിലൂടെ 157 കോടി ദിർഹം സമാഹരിക്കുകയാണ് ​കമ്പനിയുടെ ​ലക്ഷ്യമെന്ന് ​​​ബ്ലൂംബർഗ് ​റിപ്പോർട്ട് ​ചെയ്തു.

24.99 ശതമാനം ഓഹരിയാണ്​ കമ്പനി ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ വിറ്റഴിക്കുക. 74.97 കോടി ഓഹരികൾ നിക്ഷേപകരിലെത്തും. ഇതിൽ അഞ്ചു ശതമാനം എമിറേറ്റ്സ്​ ഇൻവെസ്റ്റ് ​അതോറിറ്റിക്കും അഞ്ചു ശതമാനം പെൻഷൻകാർക്കും പ്രാദേശിക സൈനികർക്കായുള്ള ​സോഷ്യൽ സെക്യൂരിറ്റി ഫണ്ടിനുമായി റിസർവ് ​ചെയ്തിട്ടുണ്ട്. ദുബൈ നഗരത്തിലെ മിക്ക പെയ്ഡ്​ പാർക്കിങ്​ സ്ഥലങ്ങളും നിയന്ത്രിക്കുന്നത് ​പാർക്കിനാണ്​.

കമ്പനി പുറത്തു​വിട്ട കണക്കുകൾ പ്രകാരം 90 ശതമാനം തെരുവുകളിലെയും അല്ലാത്തതുമായ പാർക്കിങ് ​കമ്പനിക്ക് ​കീഴിലാണുള്ളത്. 85 സ്ഥലങ്ങളിലായി 1.75 ലക്ഷം പാർക്കിങ് സ്ഥലങ്ങൾ കമ്പനിക്ക്​ കീഴിലുണ്ട്. ഇതിന്​പുറമെ, എഴ് ​ഡെവലപ്പർമാരുടെ കീഴിലെ 18,000 പാർക്കിങ് ​സ്ഥലങ്ങളും കമ്പനി ഓപറേറ്റ് ​ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പാർക്കിനിന്‍റെ വരുമാനത്തിൽ മുൻ വർഷത്തേക്കാൾ 13.5 ശതമാനം വർധിച്ചിരുന്നു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News