വിദേശകാര്യരംഗത്തെ മികവ്; ഇന്ത്യക്ക് രണ്ട് അവാർഡുകൾ

രണ്ട് അവാർഡ് നേടിയ ഏക രാജ്യമാണ് ഇന്ത്യ

Update: 2024-05-22 18:33 GMT
Advertising

അബൂദബി: യു.എ.ഇയിലെ വിദേശകാര്യരംഗത്തെ മികവിന് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങൾ. യു.എ.ഇ വിദേശകാര്യമന്ത്രിയിൽ നിന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡറും ദുബൈയിലെ കോൺസുൽ ജനറലും അവാർഡ് ഏറ്റുവാങ്ങി. രണ്ട് അവാർഡ് നേടിയ ഏക രാജ്യമാണ് ഇന്ത്യ.

അബൂദബിയിലെ വിദേശകാര്യമന്ത്രാലയം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി അംബാസഡർ സഞ്ജയ് സുധീറും, ദുബൈയിലെ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനും അവാർഡുകൾ ഏറ്റുവാങ്ങി.

18 രാജ്യങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥാർക്കായിരുന്നു പുരസ്‌കാരം. ഇതിൽ രണ്ട് പുരസ്‌കാരങ്ങൾ നേടിയ ഏക രാജ്യം ഇന്ത്യയായിരുന്നു. വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 34 പുരസ്‌കാരങ്ങളാണ് സമ്മാനിച്ചത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News