യു.എ.ഇയിലെ സ്വദേശിവത്കരണം; നിയമനം ലഭിച്ചത് 80,000 സ്വദേശികള്‍ക്ക്

വിവിധ സ്വകാര്യ സ്​ഥാപനങ്ങളിൽ 79,000 സ്വദേശികളാണ്​ ജോലി ചെയ്യുന്നത്​. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്​കരണ തോതിൽ 57 ശതമാനം വർധനയുണ്ട്​.

Update: 2023-07-09 19:26 GMT
Editor : anjala | By : Web Desk
Advertising

യു.എ.ഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്​. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ്​ ഇതുവര നിയമനം ലഭിച്ചത്​. ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന പ്രത്യേകത കൂടിയുണ്ട്​. അമ്പതിലേ​റെ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്​ഥാപനങ്ങളും പ്രതിവർഷം നിശ്​ചിത ശതമാനം സ്വദേശികളെ നിയമിക്കണമെന്ന കർശന വ്യവസ്​ഥയാണ്​ യു.എ.ഇയിലുള്ളത്​. 

നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ്​ രാജ്യത്തെ സ്വദേശിവത്​കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്. വിവിധ സ്വകാര്യ സ്​ഥാപനങ്ങളിൽ 79,000 സ്വദേശികളാണ്​ ജോലി ചെയ്യുന്നത്​. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്​കരണ തോതിൽ 57 ശതമാനം വർധനയുണ്ട്​. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ്​ പുതുതായി തൊഴിൽ ലഭിച്ചത്​.

Full View

സ്വകാര്യസ്​ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത്​ സർക്കാർ പദ്ധതിയുടെ ശരിയായ പ്രയോഗവത്​കരണത്തിന്റെ  തെളിവാണെന്ന്​ മാനവ വിഭവ സ്വദേശിവത്​കരണവകുപ്പ്​ മന്ത്രി ഡോ. അബ്​ദുർറഹ്​മാൻ അൽ അവാർ അറിയിച്ചു. സ്വകാര്യമേഖലയിൽ സ്വദേശിവത്​കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്​ച ആയിരുന്നു. 2026 ഓടെ സ്വദേശിവത്​കരണ തോത്​ 10 ശതമാനമായി ഉയർത്തണമെന്നും അമ്പതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്​ഥാപനങ്ങളോട്​ സർക്കാർ ആവശ്യപ്പെട്ടു

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News