മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചക്ക് തയ്യാറെന്ന് ഗൾഫ് രാജ്യങ്ങളോട് ഇറാൻ
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു.
Update: 2022-07-26 19:13 GMT
ദുബൈ: ഗൾഫ് മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തുറന്ന ചർച്ചക്ക് തയ്യാറെന്ന് ഇറാൻ. യുഎഇ, ഖത്തർ, കുവൈത്ത്, ഇറാഖ് വിദേശകാര്യ മന്ത്രിമാരുമായി ഇറാൻ വിദേശകാര്യ മന്ത്രി ടെലിഫാണിൽ സംസാരിച്ചു. ഗൾഫ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ അമേരിക്ക ശക്തമായ നീക്കം തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ സമവായ നീക്കം.
ആറ് ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ഇറാഖ്, ജോർദാൻ രാജ്യങ്ങളുമായി ബൈഡൻ ചർച്ച നടത്തിയിരുന്നു. ഇറാനെതിരെ സംയുക്ത നീക്കമാണ് വേണ്ടതെന്ന് ബൈഡൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നിർണായക നീക്കവുമായി ഇറാൻ രംഗത്ത് വന്നിരിക്കുന്നത്. അതേസമയം ഇറാന്റെ പുതിയ നീക്കത്തോട് ഗൾഫ് രാജ്യങ്ങളുടെ പ്രതികരണം എന്താണെന്ന് വ്യക്തായിട്ടില്ല.