ശ്രീബുദ്ധനെ ഉദ്ധരിച്ച് പി.സി ജോര്‍ജിന് യൂസുഫലിയുടെ പരോക്ഷ മറുപടി

പരാമർശം പി.സി ജോർജ് പിൻവലിച്ച സാഹചര്യത്തിൽ അതേ കുറിച്ച് ഒന്നും പറയാനില്ല എന്നാണ് യൂസുഫലി ആദ്യം പറഞ്ഞത്

Update: 2022-05-03 13:39 GMT
Advertising

ഷാര്‍ജ: ശ്രീബുദ്ധനെ ഉദ്ധരിച്ച് മുന്‍ എം.എല്‍.എ പി.സി ജോർജിന് വ്യവസായി എം.എ യൂസുഫലിയുടെ പരോക്ഷ മറുപടി. നിഷേധാത്മക വ്യക്തിത്വങ്ങളോട് പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം ജീവിതം സമാധാനപൂര്‍ണമാകുമെന്ന് യൂസുഫലി പറഞ്ഞു.

ഷാർജ ബുത്തീനിയിൽ പുതിയ ലുലു ശാഖ സന്ദർശിക്കവേ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു യൂസുഫലിയുടെ പ്രതികരണം. ഹിന്ദുമഹാസമ്മേളനത്തിൽ പി.സി ജോർജ് തനിക്കും മുസ്‍ലിം വ്യാപാരികൾക്കുമെതിരെ നടത്തിയ വിദ്വേഷ പരാമർശങ്ങളോട് പ്രതികരിക്കാൻ ആദ്യം യൂസുഫലി തയ്യാറായില്ല. പരാമർശം പി.സി ജോർജ് പിൻവലിച്ച സാഹചര്യത്തിൽ അതേ കുറിച്ച് ഒന്നും പറയാനില്ല എന്നായിരുന്നു നിലപാട്. എന്തും പറയാൻ സ്വാതന്ത്ര്യമുള്ള നാട്ടിൽ യൂസുഫലി വിമർശനങ്ങൾക്ക് അതീതനല്ല എന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. എന്നാൽ വാർത്താസമ്മേളനം അവസാനിക്കുന്നതിന് മുമ്പ് എല്ലാവരേയും അദ്ദേഹം ഇങ്ങനെ ഉപദേശിച്ചു-

"നെഗറ്റീവ് ആയിട്ടുള്ള ആളുകളോട് നിങ്ങള്‍ പ്രതികരിക്കുന്നത് എത്രത്തോളം കുറയ്ക്കുന്നുവോ അത്രത്തോളം നിങ്ങളുടെ ജീവിതം കൂടുതല്‍ സമാധാനപരമാകും"- ഇത് താന്‍ പറഞ്ഞതല്ലെന്നും ബുദ്ധഭഗവാന്‍ പറഞ്ഞതാണെന്നും യൂസുഫലി പറഞ്ഞു.

യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് യൂസുഫലി അറിയിച്ചു. നടപടികളുടെ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷം ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിൽ ലുലു ഐപിഒകൾ ഓഹരി വിപണികളിലെത്തുമെന്നും ഓഹരികൾ നൽകുന്നതിൽ സ്വന്തം ജീവനക്കാർക്ക് മുൻഗണന നൽകുമെന്നും യൂസുഫലി അറിയിച്ചു.

Full View

Summary- M A Yusuff Ali quotes budha, indirect reply to P C George

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News