ടൂറിസത്തിലേക്ക് സ്വകാര്യ നിക്ഷേപത്തിന് പ്രയത്‌നിക്കും: മന്ത്രി റിയാസ്
മന്ത്രി മുഹമ്മദ് റിയാസിന്റെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു, മുനവ്വറലി ശിഹാബ് തങ്ങൾ ഏറ്റുവാങ്ങി
ഷാർജ: കേരളത്തിന്റെ ടൂറിസം മേഖലയിലേക്ക് സ്വകാര്യ നിക്ഷേപമെത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രി എഴുതിയ 'കേരള ടൂറിസം: ചരിത്രവും, വർത്തമാനവും' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം മേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെ ആകർഷിക്കാൻ ഈമാസം 16 ന് നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഷാർജ രാജകുടുംബാംഗം ശൈഖ് അബ്ദുൽ അസീസ് ബിൻ ജമാൽ ആൽഖാസിമിയാണ് മന്ത്രി മുഹമ്മദ് റിയാസ് എഴുതിയ പുസ്തത്തിന്റെ പ്രകാശനം നിർവഹിച്ചത്. ഓരോ പഞ്ചായത്തിലും വിനോദസഞ്ചാരത്തിന് സാധ്യതയുള്ള കേരളത്തിന് പ്രതീക്ഷയാണ് മുഹമ്മദ് റിയാസ് എഴുതിയ പുസ്തകമെന്ന് ആദ്യ കോപ്പി സ്വീകരിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചടങ്ങിൽ പങ്കെടുത്തവരെ മുഴുവൻ കേരളത്തിലേക്ക് ക്ഷണിച്ച ഷാർജ ചേംബർ വൈസ് ചെയർമാൻ വലീദ് ബുഖാതിർ സദസിന്റെ കൈയടി നേടി. മാതൃഭൂമി എം ഡി ശ്രേയംസ്‌കുമാർ അധ്യക്ഷനായിരുന്നു. ലോകകേരളസഭാംഗം വി ടി സലീം, മിനി പദ്മ തുടങ്ങിയവർ സംബന്ധിച്ചു.
Minister Riyas said that he will try for private investment in Kerala tourism