മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക സഹായം; യു.എ.ഇയിൽ നിന്ന്​ ആദ്യ മൃതദേഹം നാട്ടിലെത്തിച്ചു

അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക്​ തുണയാകുന്ന പദ്ധതിയാണിതെന്ന്​ നോർക്ക അധികൃതർ വ്യക്​തമാക്കി

Update: 2023-05-28 18:27 GMT
Advertising

യു.എ.ഇ: നോർക്കയുടെ എമർജൻസി റിപാട്രിയേഷൻഫണ്ട് മുഖേന യു.എ.ഇയിൽ നിന്നുള്ള ആദ്യ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്​കരിച്ചു. അവശ്യഘട്ടങ്ങളിൽ പ്രവാസികൾക്ക്​ തുണയാകുന്ന പദ്ധതിയാണിതെന്ന്​ നോർക്ക അധികൃതർ വ്യക്​തമാക്കി.

അവശ്യഘട്ടങ്ങളിൽപ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്ര, അടിയന്തിര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിന്​ചെലവ്​, ഗുരുതരമായ അപകടങ്ങളിൽപ്പെട്ടവരെ വിമാനത്താവളങ്ങളിൽ നിന്നും ആശൂപത്രിയിൽ എത്തിക്കാനുളള ചെലവ് തുടങ്ങിയവ മുൻനിർത്തിയാണ്​ നോർക്ക അസിസ്റ്റൻഡ് ബോഡി റീപാട്രിയേഷൻ ഫണ്ടിന്​ രൂപം നൽകിയത്​.

കഴിഞ്ഞദിവസം യുഎ.ഇയിൽ മരണപ്പെട്ട കൊല്ലം സ്വദേശി ശ്രീകുമാറിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻആവശ്യമായ കാർഗോ ടിക്കറ്റ്​നോർക്ക നേരിട്ട്​നൽകുകയായിരുന്നു. സന്നദ്ധ സംഘടനയായ ഹംപാസ്​ ആണ്​ മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്​തത്​. എയർലൈനുകൾക്ക്​നേരിട്ട്​നൽകുകയാണെങ്കിൽ ആ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോർക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമർപ്പിച്ചിരിക്കണം. 


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News