ബസ് സമയം ഇനി തത്സമയം; പുതിയ പദ്ധതിയുമായി ദുബൈ ആർ.ടി.എ

ഓരോ സ്റ്റോപ്പിലും ബസ് എത്തുന്ന സമയം അറിയാം

Update: 2024-10-03 15:26 GMT
Advertising

ദുബൈ: ദുബൈയിൽ ബസുകളെ കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകാൻ പുതിയ പദ്ധതി. ഇതിനായി ദുബൈ ആർ.ടി.എ അമേരിക്കയിലെ സ്വിഫ്റ്റി എന്ന കമ്പനിയുമായി കരാർ ഒപ്പിട്ടു. പദ്ധതി നടപ്പാകുന്നതോടെ ഓരോ സ്റ്റോപ്പിലും ബസ് എത്തുന്ന സമയം കൃത്യമായി യാത്രക്കാർ ലഭ്യമാകും.

വിവിധ മൊബൈൽ ആപ്പുകൾ വഴി ദുബൈയിൽ സർവീസ് നടത്തുന്ന പൊതുബസുകളുടെ വിവരം തൽസമയം യാത്രക്കാരിലെത്തിക്കാനാണ് പദ്ധതി. ബസ് എത്തുന്ന സമയം, നിലവിൽ ബസ് എത്തിചേർന്ന ലൊക്കേഷൻ എന്നിവ തത്സമയം യാത്രക്കാർക്ക് ലഭ്യമാകും. ആർ.ടിഎയുടെ സഹെയിൽ ആപ്പ്, മറ്റ് തേർഡ് പാർട്ടി ട്രാവൽ പ്ലാനിങ് ആപ്പുകൾ എന്നിവക്കെല്ലാം ഈ സംവിധാനത്തിലൂടെ വിവരം നൽകും.

അമേരിക്കയിലെ ട്രാൻസിറ്റ് ഡാറ്റ് സേവന ദാതാവാണ് സ്വിഫ്റ്റിലി. ആർ.ടി.എയുടെ റിയൽടൈം പാസഞ്ചർ ഇൻഫോർമേഷൻ കൃത്യമാക്കുക എന്നതാണ് ഇവരുടെ ദൗത്യം. ഒരോ സ്റ്റോപ്പിലും ബസ് എത്തിച്ചേരാൻ സാധ്യതയുള്ള സമയം, ലക്ഷ്യസ്ഥാനത്തേക്ക് വേണ്ടി വരുന്ന സമയം, ബസ് വൈകാൻ സാധ്യതയുണ്ടെങ്കിൽ അക്കാര്യം എന്നിവ യാത്രക്കാർക്ക് മുൻകൂർ ലഭ്യമാകും. ഏറെ നേരം ബസ് കാത്തുനിൽക്കുന്നതും ബസ് കിട്ടാതെ പോകുന്നതും ഈ സംവിധാനത്തിലൂടെ ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News