ദുബൈ-ഷാർജ തിരക്ക്​ കുറക്കാൻ ​റോഡ്​ വികസനം; 37.4 കോടി ദിർഹത്തിന്റെ പദ്ധതി

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ നിന്ന്​ ജബൽ അലി തുറമുഖ ദിശയിലേക്ക്​​ പോകുന്ന അൽ യലായിസ്​ റോഡിലേക്കുള്ള യാത്രാ സമയത്തിലും കാര്യമായ കുറവുണ്ടാകും

Update: 2023-07-02 18:04 GMT
Advertising

ദുബൈയിൽ 37.4 കോടി ദിർഹത്തിന്റെ റോഡ്​ വികസനപദ്ധതിക്ക്​ ആർ.ടി.എയുടെ അനുമതി. ശൈഖ്​ സായിദ്​ റോഡിനും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിനും ഇടയിൽ ഗതാഗതം കൂടുതൽ സുഗമാക്കാൻ ലക്ഷ്യമിടുന്നതാണ് ​പദ്ധതി. ഇതുവഴി ദുബൈയിൽ നിന്ന്​ ഷാർജയിലേക്കുള്ള തിരക്ക്​ ഗണ്യമായി കുറയും.

ഗർന്​​ അൽ സബ്ക സ്​ട്രീറ്റ്​-ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡ്​ ജംഗ്​ഷൻ വികസനവുമായി ബന്ധപ്പെട്ടാണ്​​​​ ആർ.ടി.എ കരാർ നൽകിയത്​. രണ്ട്​ വരിയുള്ള നാല്​ പാലങ്ങൾ വികസന ഭാഗമായി നിർമിക്കും. പദ്ധതി പൂർത്തിയാവുന്നതോടെ ഷാർജയിലേക്കുള്ള യാത്ര സമയം 40 ശതമാനം വരെ കുറയും. ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ നിന്ന്​ ജബൽ അലി തുറമുഖ ദിശയിലേക്ക്​​ പോകുന്ന അൽ യലായിസ്​ റോഡിലേക്കുള്ള യാത്രാ സമയത്തിലും കാര്യമായ കുറവുണ്ടാകും.

ഗർന്​​ അൽ സബ്ക സ്​ട്രീറ്റ്​ ഇടനാഴി വികസന സംരംഭത്തിന്‍റെ ഭാഗമായാണ്​ പുതിയ പദ്ധതി. നാല്​ പാലങ്ങളിലായി മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക്​ കടന്ന്​പോകാനാകും. ​അൽ സായൽ സ്​ട്രീറ്റ്​, ഗർന്​​ അൽ സബ്​ക സ്​ട്രീറ്റ്​ ജംഗഷ്​നിലാണ് 960 മീറ്റർ നീളമുള്ള ആദ്യ പാലം​. രണ്ട്​വരിയുള്ള ഈ പാലത്തിലൂടെ രണ്ട്​ ദിശയിലേക്കും മണിക്കൂറിൽ 8,000 വാഹനങ്ങൾക്ക്​ കടന്നുപോകാനാകും.​ തിരക്കേറിയ ശൈഖ്​ സായി​ദ്​ റോഡിലും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​​ റോഡിലും ഗതാഗതം എളുപ്പമാകും. ഗർന്​​ അൽ സബ്ക സ്ട്രീറ്റിൽ നിന്ന് ഖിസൈസിലേക്കും ഷാർജയിലേയ്ക്കും ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും പോകുന്ന വാഹനങ്ങളുടെ യാത്ര എളുപ്പമാക്കുന്ന 660 മീറ്റർ നീളമുള്ള പാലമാണ് രണ്ടാമത്തേത്.

Full View

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ നിന്ന്​ അൽ യലായിസ്​ റോഡിലേക്കുളള വാഹനത്തിരക്ക്​ കുറക്കുന്ന​ 700 മീറ്റർ നീളമുള്ളതാണ്​ മൂന്നാമത്തെ പാലം.​​. 680 മീറ്റർ നീളമുള്ള നാലാമത്തെ പാലം ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ റോഡിൽ നിന്ന്​ ദുബൈ പ്രൊഡക്ഷൻ സിറ്റിയിലേക്കുള്ള സർവിസ്​ റോഡിലെ ഗതാഗത തിരക്ക്​ ഒഴിവാക്കാനും സഹായിക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News