ഷാർജയിൽ ഗതാഗത പിഴയിൽ ഇളവ് പ്രഖ്യാപിച്ചു
ഒരു വർഷം പിന്നിട്ടാണ് ഫൈൻ അടക്കുന്നതെങ്കിൽ ഇളവ് ഉണ്ടായിരിക്കില്ല
ഷാർജ: ഷാർജയിൽ ഗതാഗത പിഴയിൽ 35 ശതമാനം ഇളവ് ഷാർജയിൽ ഗതാഗത പിഴയിൽ ഇളവ് പ്രഖ്യാപിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ്തീരുമാനം. മലയാളികൾ ഉൾപ്പെടെ ആയിരങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും
നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ ഫൈൻ അടക്കുന്നവർക്കാണ് 35 ശതമാനം ഇളവ്. വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസിനും ഈ ഇളവ് ലഭിക്കും. 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിലാണ് ഫൈൻ തിരിച്ചടക്കുന്നതെങ്കിൽ 25 ശതമാനം ഇളവ്ലഭിക്കും. എന്നാൽ, വാഹനം കണ്ടുകെട്ടിയതിന്‍റെ ഫീസ് പൂർണമായും അടക്കേണ്ടി വരും.
ഒരു വർഷം പിന്നിട്ടാണ് ഫൈൻ അടക്കുന്നതെങ്കിൽ ഇളവ് ഉണ്ടായിരിക്കില്ല. അബൂദബിയിലും സമാനമായ ഇളവ് അടുത്തിടെ അനുവദിച്ചിരുന്നു. അബദ്ധത്തിൽ ഗതാഗത നിയമലംഘനം നടത്തിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണകരമാണ് ഷാർജ പ്രഖ്യാപിച്ച 35 ശതമാനം ഇളവ്.