തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക്ക് ബൈക്കുമായി ഷാർജ; സുൽമി ഇബി-1' ഒറ്റചാർജിൽ 300 കി.മീ സഞ്ചരിക്കും
ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കാണ് ബൈക്ക് വികസിപ്പിച്ചത്
ഷാർജ തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക്ക് ബൈക്ക് പുറത്തിറങ്ങി. 'സുൽമി ഇബി-1' എന്ന പേരിലാണ് ബൈക്ക് പുറത്തിറക്കിയത്. ഒറ്റചാർജിൽ 300 കി.മീ സഞ്ചരിക്കും. ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കാണ് ബൈക്ക് വികസിപ്പിച്ചത്.
സ്റ്റാർട്ട്അപ് സംരംഭമായ സ്ട്രിപിൻറെ സൂയിലാബിൽ വികസിപ്പിച്ച ആദ്യ തദ്ദേശ ഉൽപ്പന്നമാണിത്. മണിക്കൂറിൽ 150 കിലോമീറ്ററാണ് ബൈക്കിൻറെ വേഗത. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കാം. ഓടിക്കുന്നവരുടെ സുരക്ഷക്കായുള്ള ഇൻറലിജന്റ് സാങ്കേതിക വിദ്യകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിൻറെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തദ്ദേശ സ്റ്റാർട്ട്-അപ്പ് സംരംഭമായ സുൽമി ഇബി - വൺ, സ്ട്രിപ് അധ്യക്ഷ ശൈഖ ബുദൂർ അൽ ഖാസിമി, വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൻറെ അണ്ടർ സെക്രട്ടറി ഒമർ അൽ സുവൈദി, സി.ഇ.ഒ ഹുസൈൻ അൽ മഹമൂദി, മറ്റ് ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാധ്യമ പ്രവർത്തകർ എന്നിവർ ലോഞ്ചിംഗ് ചടങ്ങിൽ പങ്കെടുത്തു. തദ്ദേശമായി രൂപകൽപന ചെയ്തതും നിർമിച്ചതുമായ ഒരു ഉൽപ്പന്നം സ്ട്രിപിൽ നിർമിക്കാനായി എന്നത് അഭിമാനകരമായ നിമിഷമാണെന്ന് സ്ട്രിപ് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു.