ശിവ ഗ്രൂപ്പ് ഓഫ് കമ്പനീസ് സംഗമം; സമ്മാനമായി പജേറോ കാറുകൾ
ദുബൈയിലെ പ്രമുഖ ഐടി നെറ്റ് വർക്കിങ് സ്ഥാപനമായ 'ശിവ ഗ്രൂപ്പ് ഓഫ് കമ്പനീസ്' ബിസിനസ് പങ്കാളികളുടെ സംഗമം ഒരുക്കി. കഴിഞ്ഞവർഷം മികച്ച പ്രകടനം കാഴ്ചവെച്ച പാർടൺമാർക്ക് മിസ്തുബിഷി പജേറോ കാറുകളടക്കം വമ്പൻ സമ്മാനങ്ങളാണ് പരിപാടിയിൽ വിതരണം ചെയ്തത്.
ദുബൈ വാഫിസിറ്റിയിലെ റാഫിൾസ് ദുബൈ ഹോട്ടലിലാണ് ശിവ ഐടി ഡിസ്ട്രിബ്യൂട്ടേഴ്‌സ് പാർടണേഴ്‌സ് സമ്മിറ്റും, അവാർഡ് നിശയും സംഘടിപ്പിച്ചത്. 14 കാറ്റഗറിയിലായാണ് ബിസിനസ് പങ്കാളികൾക്കുള്ള അവാർഡ്.
ടോപ് പെർഫോമർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ആക്ട് വിഷൻ സെക്യൂരിറ്റി സൊലൂഷൻസ് അർഹരായി. രണ്ട് പജേറോ കാറുകൾ ഇവർക്ക് സമ്മാനമായി നൽകി. ബെസ്റ്റ് വോള്യം പാർടണർക്കുള്ള അവാർഡ് ആൽഫ വിഷൻ സെക്യൂരിറ്റി സൊലൂഷൻ കരസ്ഥമാക്കി. ഒരു മിസ്തുബിഷി കാറായിരുന്നു സമ്മാനം.
ശിവ ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ നരേഷ് പർവാനി അവാർഡ് കൈമാറി. കഴിഞ്ഞവർഷത്തെ മികച്ച് പ്രോമിസിങ് പാർടണർക്കുള്ള അവാർഡ് അൽ സാദ് ടെക്‌നോളിക്കായിരുന്നു. രണ്ട് മിസ്തുബിഷി കാറുകൾ ഇവർ സമ്മാനമായി നേടി.
ബെസ്റ്റ് കോളാബ്രേറ്റിങ് പാർട്ട്ണർക്കുള്ള അവാർഡ് അൽഷിറ കൺട്രോൾ ഡിവൈസസ് കരസ്ഥമാക്കി. ഒരു പജേറോയാണ് സമ്മാനം. ശിവ ഗ്രൂപ്പ് ജനറൽ മാനേജർ സയ്യിദ് യൂസുഫ് മരിക്കാർ അവാർഡ് കൈമാറി.
എമർജിങ് പാർട്ണർക്കുള്ള യാരിസ് കാർ ഹൈക്ക് വിഷൻ ഗവർമെന്റ് എന്റിറ്റീസ് മാനേജർ മുഹമ്മദ് ബിൻ മനേഅ സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിങ് എസ്.എം.ബി, ബെസ്റ്റ് അപ്കമിങ് അവാർഡ്, മികച്ച് നെറ്റ്വർക്കിങ് ചാനൽ പാർട്ണർ, ബെസ്റ്റ് വാല്യൂ ആഡഡ് പാർടണർ, റൈസിങ്സ്റ്റാർ, സ്ട്രാറ്റജിക് പ്രൊജക്ട് റണ്ണർ, ബെസ്റ്റ് പ്രോജക്ട് കൊളാബ്രറേറ്റർ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു.
കാറുകൾ മുതൽ സ്മാർട്ട് വാച്ച് വരെ നീളുന്നവായിയിരുന്നു സമ്മാനങ്ങൾ. ശിവ ഐടി ഡിസ്ര്ടിബ്യൂഷൻ പ്രോഡക്ട് മാനേജർ മിഥുൻ സുരേന്ദ്രൻ, ഹൈക്ക് വിഷൻ യു.എ.ഇ കൺട്രി മാനേജർ ടാറ്റേ വൂ, ചാനൽ മാനേജർ ഗഫൂർ സാങ്, എസ്.വിസ് ബിസിനസ് ഡവലപ്‌മെന്റ് മാനേജർ ഡിനോ ഡിന്റോ ജോർജ് തുടങ്ങിയവർ സംസാരിച്ചു. മുന്നൂറോളം ബിസിനസ് പങ്കാളികൾ സമ്മിറ്റിൽ പങ്കെടുത്തു.