സേവനം മെച്ചപ്പെടുത്താൻ ദുബൈയിലെ ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം
നാലായിരം ഡ്രൈവർമാർക്ക് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രത്യേക പരിശീലനം നൽകി
സേവനം മെച്ചപ്പെടുത്താൻ ദുബൈയിലെ ടാക്സി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം. നാലായിരം ഡ്രൈവർമാർക്ക് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്രത്യേക പരിശീലനം നൽകി.
ടാക്സി ഡ്രൈവർമാരുടെ സേവനം അന്താരാഷ്ട്ര നിലവാരമുള്ളതാക്കാൻ ലക്ഷ്യമിട്ടാണ് നാലായിരം ഡ്രൈവർമാർക്ക് ആർ ടി എ പ്രത്യേക പരിശീലനം നൽകിയത്. ദുബൈയിലെ ടാക്സിയിൽ യാത്ര ചെയ്യുന്നവർക്ക് പരമാവധി മികച്ച യാത്രാ അനുഭവം ഉറപ്പാക്കാൻ ഡ്രൈവർക്കാരെ പ്രാപ്തരാക്കുമെന്ന് ഡ്രൈവേഴ്സ് ഹാപ്പിനസ് വിഭാഗം ഡയറക്ടർ അബ്ദുറഹ്മാൻ ഉബൈദ് അൽബാഹ് പറഞ്ഞു.
ഡ്രൈവിങ് സുരക്ഷ, കസ്റ്റർ സർവീസ് തുടങ്ങി 134 കോഴ്സുകൾ ഡ്രൈവർമാർക്ക് ലഭ്യമാക്കുന്നുണ്ട്. ഡ്രൈവർമാരുടെ ആശയവിനിമയ പാടവും വർധിപ്പിക്കാനും, അടിയന്തരഘട്ടങ്ങളിൽ ഭിന്നശേഷിക്കാരായ യാത്രക്കാരെ സഹായിക്കാനുമടക്കം പുതിയ പരിശീലന പദ്ധതിയിൽ ഡ്രൈവർമാർ പഠിപ്പിക്കുന്നുണ്ട്.