ദേശീയ ദിനത്തിൽ പിറന്ന കുഞ്ഞിന് 'ഇമാറാത്ത്' എന്ന് പേരിട്ട് സിറിയൻ മാതാപിതാക്കൾ

യു.എ.ഇയോട് തന്റെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ഇതാണെന്ന് പിതാവ്

Update: 2022-12-02 10:59 GMT
Advertising

യു.എ.ഇയിൽ താമസിക്കുന്ന പ്രവാസികൾക്കെല്ലാം തങ്ങൾ ജീവിക്കുന്ന രാജ്യത്തോടുള്ള കൂറും സ്‌നേഹവും വിവരണാതീതമാണ്. പലരും പല തരത്തിലാണവ പ്രകടിപ്പിക്കാറുള്ളതെന്ന് മാത്രം. എന്നാൽ യു.എ.ഇ തങ്ങളുടെ 51ാമത് ദേശീയ ദിനമാഘോഷിക്കുന്ന വേളയിൽ ദേശീയ ദിനത്തിൽ പിറന്ന തങ്ങളുടെ കുഞ്ഞിന് 'ഇമാറാത്ത്' എന്ന് പേര് വിളിച്ചുകൊണ്ടാണ് പ്രവാസികളായ സിറിയൻ മാതാപിതാക്കൾ തങ്ങളുടെ ദേശസ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.




 

അബൂദബിയിൽ താമസിക്കുന്ന റീം അൽ സാലിഹും യൂസഫ് അലി അൽ ഹുസൈനുമാണ് അബൂദബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ പിറന്ന കുഞ്ഞിന്റെ മാതാപിതാക്കൾ. ദമ്പതികളുടെ എട്ടാമത്തെ കുഞ്ഞാണിത്. ദേശീയ ദിനത്തിൽതന്നെ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.

20 വർഷം മുമ്പ് ജോലിക്കായി ഞാൻ എത്തിച്ചേർന്ന ഈ നല്ല നാടിനോടുള്ള നന്ദി സൂചകമായാണ് ഇത്തരത്തിൽ കുഞ്ഞിന് പേരിട്ടതെന്ന് പിതാവ് പറഞ്ഞു. തനിക്കും കുടുംബത്തിനും അഭിവൃദ്ധിയും സുരക്ഷയും നല്ല ജീവിതവും നൽകിയ യു.എ.ഇയോട് തന്റെ സ്‌നേഹം കാണിക്കാനുള്ള ഏറ്റവും നല്ല മാർഗവും ഇതാണെന്ന് ഹുസൈൻ പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News