ദുബൈ പൊലീസിന്റെ ഹാപ്പിനസ് സ്‌കോർ 93.53 ശതമാനം

ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പ്രവർത്തനം വിജയിച്ചതോടെയാണ് ദുബൈ പൊലീസിന്റെ ഹാപ്പിനസ് സ്‌കോർ വർധിച്ചത്

Update: 2024-04-04 12:22 GMT
Advertising

യു.എ.ഇയിലെ ദുബൈ പൊലീസിന്റെ ഹാപ്പിനസ് സ്‌കോർ 93.53 ശതമാനത്തിലെത്തി.ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പ്രവർത്തനം വിജയിച്ചതോടെയാണ് പൊലീസിന്റെ ഹാപ്പിനസ് സ്‌കോർ വർധിച്ചത്. 2017-ൽ (കൗൺസിൽ സ്ഥാപിതമായ വർഷം) 87 ശതമാനമായിരുന്ന 'സന്തോഷ സ്‌കോർ' 2023-ൽ 93.53 ശതമാനമായി ഉയരുകയായിരുന്നു.

പദ്ധതികൾ, ഫോറങ്ങൾ, വർക്ക്‌ഷോപ്പുകൾ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിൽ പൊലീസിനായി നടത്തിയിരുന്നു. ജീവനക്കാരും സമൂഹവും തമ്മിലുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതായിരുന്നിവ.

സേനാംഗങ്ങളുടെ സന്തോഷവും ജീവിതനിലവാരവും ഉയർത്തുകയെന്ന ലക്ഷ്യവുമായി 2017 മാർച്ച് 30-ന് ദുബൈ പൊലീസിന്റെ കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയാണ് ഹാപ്പിനസ് കൗൺസിൽ സ്ഥാപിച്ചത്. ദുബൈ പൊലീസ് അംഗങ്ങളുടെയും അവരുടെ ഗുണഭോക്താക്കളുടെയും സന്തോഷത്തിന് മുൻഗണന നൽകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കൗൺസിൽ രൂപീകരിച്ചതെന്നാണ് ഹാപ്പിനസ് ആൻഡ് പോസിറ്റിവിറ്റി കൗൺസിലിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് അവാതിഫ് അൽ സുവൈദി പറയുന്നത്.

'അനുയോജ്യമായ തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുകയും ആവശ്യമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നതിലൂടെ ജീവനക്കാർക്ക് സന്തോഷം നൽകുന്നതിനൊപ്പം ആഗോളതലത്തിലുള്ള മത്സരാധിഷ്ഠിത സേവനങ്ങൾ നൽകി ദുബൈ പൊലീസിന്റെ ഉപഭോക്താക്കൾക്കിടയിൽ സംതൃപ്തി വർദ്ധിപ്പിക്കാനും കൗൺസിൽ ശ്രമിക്കുന്നു' അവർ പറഞ്ഞു.

ജീവനക്കാർക്ക് പ്രചോദനം സർഗ്ഗാത്മകത, നൂതനത്വം എന്നിവ കൈമാറാൻ നല്ല തൊഴിൽ അന്തരീക്ഷം നിർണായകമാണ്, ആത്യന്തികമായ സംഭാവന ദേശീയ, സാമുദായിക സേവനത്തിലേക്കാണെന്നും അൽ സുവൈദി പറഞ്ഞു.

The happiness score of Dubai Police is 93.53 percent

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News