പലിശ നിരക്ക് കൂട്ടി യു.എ.ഇ സെൻട്രൽ ബാങ്ക്

നേരത്തേ 5.15 ശതമാനമായിരുന്ന ബേസ്റേറ്റ് കാൽശതമാനം ഉയർത്തിയാണ് 5.40 ശതമാനമാക്കിയത്.

Update: 2023-07-27 18:11 GMT
Editor : anjala | By : Web Desk
Advertising

യു എ ഇ സെൻട്രൽബാങ്ക് പലിശ നിരക്ക് ഉയർത്തി. ബേസ് റേറ്റ് 5.40 ശതമാനായാണ് ഉയർത്തിയത്. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിനെ തുടർന്നാണ് യു.എ.ഇ സെൻട്രൽ ബാങ്കും നിരക്കുയർത്തിയത്. നേരത്തേ 5.15 ശതമാനമായിരുന്ന ബേസ്റേറ്റ് കാൽശതമാനം ഉയർത്തിയാണ് 5.40 ശതമാനമാക്കിയത്. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് വർധിക്കും. പുതുക്കിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.

യു.എസ് ഫെഡറൽ റിസർവ് 25 ബേസ് പോയാന്റാണ് കഴിഞ്ഞ ദിവസം പലിശനിരക്ക് ഉയർത്തിയത്. സെൻട്രൽബാങ്കിൽ നിന്നെടുക്കുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശനിരക്ക് 50 ബേസിസ് പോയന്റായി നിലനിർത്താനും സെൻട്രൽബാങ്ക് തീരുമാനിച്ചിട്ടുണ്ട്. വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വ്യക്തിഗത വായ്പകള്‍ക്കും നിലവിലുള്ള പലിശതന്നെ തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News