യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക്
സുരക്ഷ കണക്കിലെടുത്താണ് നടപടി
Update: 2023-08-06 21:36 GMT
യുഎഇ പൗരൻമാർക്ക് ലബനാനിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര സംഘർഷം രൂക്ഷമായതിനാൽ പൗരൻമാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ലബനാനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു. സൗദി അറേബ്യയും, കുവൈത്തും ലബനാനിലേക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.