ഇസ്രയേൽ പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി
ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു
Update: 2022-12-21 20:52 GMT
യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഇസ്രയേൽ പ്രഥമ വനിത മിഷേൽ ഹെർസോഗുമായി കൂടിക്കാഴ്ച നടത്തി.
അബൂദബി എമിറേറ്റ്സ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ഇസ്രയേൽ ട്രൂപ്പിന്‍റെ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇസ്രായേൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയാണ് സംഗീത പരിപാടി ഒരുക്കിയത്. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇവരുടെ സംഗീത പരിപാടി നടക്കുന്നത്. കൂടിക്കാഴ്ചയിലും പരിപാടിയിലും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി, സാംസ്‌കാരിക യുവജന വകുപ്പ് മന്ത്രി നൂറ അൽ കഅബി, കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മുഹൈരി എന്നിവരും പങ്കെടുത്തു.