തൊഴിലാളിക്ഷേമത്തിന് യു.എ.ഇ മാതൃക; തൊഴിലാളികൾക്ക് ആഘോഷമൊരുക്കി ദുബൈ

നിർമാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള ഗവൺമെൻറ് തലത്തിലെ- ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016ൽ ദുബൈ തുടങ്ങിയ തഖ്ദീർ അവാർഡുകൾ

Update: 2023-05-04 18:40 GMT
Advertising

ദുബൈയുടെ വിവിധ മേഖലകളിൽ തൊഴിലാളി ദിനാഘോഷങ്ങൾ സംഘടിപ്പിച്ച് തൊഴിൽ വകുപ്പ്. ആയിരക്കണക്കിന് തൊഴിലാളികളാണ് വിവിധ പരിപാടികളിൽ പങ്കെടുത്തത്. തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശക്തമായ നടപടികളാണ് ഗവൺമെൻറ് ആവിഷ്‌കരിച്ചു വരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് മാന്യമായ ജീവിതം നൽകുന്നതിനും യു.എ.ഇ മാതൃകയാണെന്ന് ദുബൈ പെർമൻറ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സ് ചെയർമാനും ജി.ഡി.ആർ.എഫ്.എ ഉപമേധാവിയുമായ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ പറഞ്ഞു. ലോക തൊഴിലാളി ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ തൊഴിൽ കാര്യസ്ഥിരം സമിതി അൽ വർസാനിലെ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർമാണ മേഖലയിലെ തൊഴിലാളികളെയും തൊഴിലിടങ്ങളെയും അംഗീകരിക്കുന്നതിനുള്ള ഗവൺമെൻറ് തലത്തിലെ- ലോകത്തെ ആദ്യത്തെ സംരംഭമാണ് 2016ൽ ദുബൈ തുടങ്ങിയ തഖ്ദീർ അവാർഡുകൾ. തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ സൗഹൃദ പൂർണമായ അന്തരീക്ഷത്തിൽ മെച്ചപ്പെടുത്താൻ ദുബൈ സദാസമയം പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ പെർമനൻറ് കമ്മിറ്റി ഫോർ ലേബർ അഫയേഴ്‌സ് സെക്രട്ടറിജനറൽ അബ്ദുല്ല ലഷ്‌കരി 'മീഡിയാ വണി'നോട്പറഞ്ഞു.

അൽ നബൂദ ലേബർ ക്യാമ്പിൽ നടന്ന ആഘോഷ പരിപാടി തൊഴിലാളികൾക്ക് സന്തോഷവും ആവേശവും പകർന്നു വിവിധ രാജ്യക്കാരുടെ സംസ്‌കാരങ്ങൾ അടയാളപ്പെടുത്തുന്ന കലാപരിപാടികൾ നടന്നു. വിവിധ രാജ്യങ്ങളുടെ കലാസംസ്‌കാരിക രീതികൾ അടയാളപ്പെടുത്തുന്ന വീഡിയോ പ്രദർശനവും അരങ്ങേറി. വർസാനിലെ ആഘോഷങ്ങൾക്ക് പുറമേ പെർമനൻറ് കമ്മിറ്റി ഓഫ് ലേബർ അഫയേഴ്‌സ് - ദുബൈയിലെ മൂന്ന് സ്ഥലങ്ങളിൽ കൂടി ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.


Full View


UAE Model for Labor Welfare; Dubai has prepared a celebration for the workers

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News