കാറില്ലെങ്കിലും യു.എ.ഇ കാണാം; പബ്ലിക് ബസ് സർവീസ് വിശദവിവരങ്ങൾ...

യു.എ.ഇ നഗരങ്ങൾക്കിടയിലുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ വായിക്കാം

Update: 2024-04-12 12:11 GMT
Advertising

ദുബൈ: സ്വന്തം കാറില്ലാത്തത് യാത്രക്കൊരു തടസ്സമല്ല. ആദ്യമായി യുഎഇ സന്ദർശിക്കുന്നവർക്കും രാജ്യത്ത് താമസിക്കുന്നവർക്കുമൊക്കെ ബസിൽ സഞ്ചരിച്ച് വിവിധ എമിറേറ്റുകൾ കാണാം. യു.എ.ഇയിലെ വിവിധ നഗരങ്ങൾക്കിടയിലുള്ള പൊതുഗതാഗത സംവിധാനമാണ് ഇതിന് സഹായിക്കുക. നഗരങ്ങൾക്കിടയിലുള്ള ബസ് സർവീസുകളുടെ വിവരങ്ങൾ ചുവടെ വായിക്കാം:

ദുബൈ

E100, E101, E201, E303, E306, E307, E307A, E315, E400, E411, E16, E700 എന്നിവയാണ് ദുബൈ, അബൂദബി, ഷാർജ, അജ്മാൻ, ഹത്ത, ഫുജൈറ, അൽഐൻ എന്നീ നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ആർടിഎ( റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി)യുടെ ഇന്റർസിറ്റി ബസ് സർവീസുകൾ. പുലർച്ചെ നാല് മുതൽ പുലർച്ചെ ഒന്ന് വരെ(അടുത്ത ദിവസം) പൂർണമായും ദുബൈ ബസ് പ്രവർത്തിക്കുന്നുണ്ട്.

റൂട്ടുകൾ:

  • E100: അൽ ഗുബൈബ ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
  • E101: ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
  • E201: അൽ ഗുബൈബ ബസ് സ്റ്റേഷൻ- അൽ ഐൻ സെൻട്രൽ ബസ് സ്റ്റേഷൻ
  • E303: യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
  • E306: അൽ ഗുബൈബ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
  • E307: ദേര സിറ്റി സെന്റർ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
  • E307A: അബു ഹെയിൽ ബസ് സ്റ്റേഷൻ- ഷാർജ, അൽ ജുബൈൽ ബസ് സ്റ്റേഷൻ
  • E315: ഇത്തിസലാത്ത് ബസ് സ്റ്റേഷൻ- ഷാർജ, അൽ മുവൈല ബസ് ടെർമിനൽ
  • E400: യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- അജ്മാൻ, അൽ മുസല്ല ബസ് സ്റ്റേഷൻ
  • E411: ഇത്തിസലാത്ത് ബസ് സ്റ്റേഷൻ- അജ്മാൻ, അൽ മുസല്ല ബസ് സ്റ്റേഷൻ
  • E16: സബ്ഖ, ബസ് സ്റ്റേഷൻ- ഹത്ത, ബസ് സ്റ്റേഷൻ
  • E700: യൂണിയൻ സ്‌ക്വയർ ബസ് സ്റ്റേഷൻ- ഫുജൈറ, ചോയിത്രംസ് സൂപ്പർമാർക്കറ്റ് ബസ് സ്റ്റേഷൻ

ദുബൈയിൽ നിന്ന് ഹത്തയിലേക്ക് രണ്ട് സജീവ റൂട്ടുകളും ആർടിഎ പ്രവർത്തിപ്പിക്കുന്നുണ്ട്.

H02 (ഹത്ത എക്‌സ്പ്രസ്): ദുബൈ മാൾ ബസ് സ്റ്റേഷൻ - ഹത്ത ബസ് സ്റ്റേഷൻ

ഓരോ രണ്ട് മണിക്കൂറിലും ഡീലക്‌സ് കോച്ചുകൾ ഉപയോഗിച്ച് ദിവസവും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ ഈ ബസ് സർവീസ് നടത്തുന്നു. 25 ദിർഹമാണ് യാത്രാക്കൂലി.

H04 (ഹത്ത ഹോപ്പ് ഓൺ ഹോപ്പ് ഓഫ്): ഹത്ത ബസ് സ്റ്റേഷനിൽ ആരംഭിച്ച് അവിടെ തന്നെ അവസാനിക്കുന്ന റൂട്ടാണിത്. ഹത്ത വാദി ഹബ്, ഹത്ത ഹിൽ പാർക്ക്, ഹത്ത ഡാം, ഹെറിറ്റേജ് വില്ലേജ് എന്നിങ്ങനെ നാല് ടൂറിസ്റ്റ് ലാൻഡ്മാർക്കുകളിലൂടെയാണ് ബസ് കടന്നുപോകുന്നത്. ദിവസവും രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് വരെ ഓരോ 30 മിനിറ്റിലും ബസ് സർവീസ് നടത്തുന്നുണ്ട്. രണ്ട് ദിർഹമാണ് നിരക്ക്.

ദുബൈ ഇന്റർസിറ്റി ബസ് റൂട്ടുകൾക്ക് നോൽ (Nol) കാർഡ് വഴി പണം നൽകാം. rta.ae എന്ന വെബ്‌സൈറ്റ് സന്ദർശിച്ചാൽ സമയവും നിരക്കും പോലുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഷാർജ

ഷാർജയിൽ നിന്ന് ദുബൈ, അബൂദബി, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് ബസുകളുണ്ട്.

  • 117G: ജുബൈൽ ബസ് സ്റ്റേഷനും അബൂദബി ബസ് സ്റ്റേഷനും ഇടയിൽ 35 ദിർഹം നിരക്കിൽ
  • 116G: ജുബൈൽ ബസ് സ്റ്റേഷനും ഫുജൈറക്കും ഇടയിൽ 30 ദിർഹം നിരക്കിൽ
  • 308G, 309G, 313G എന്നിവയും മറ്റ് റൂട്ടുകളും: ഷാർജയ്ക്കും ദുബൈയിലെ വിവിധ സ്റ്റോപ്പുകൾക്കും ഇടയിൽ 15 ദിർഹം പോലെയുള്ള കുറഞ്ഞ നിരക്കിൽ
  • 114G: ജുബൈൽ ബസ് സ്റ്റേഷനും അജ്മാനിലെ വിവിധ സ്റ്റോപ്പുകൾക്കും ഇടയിൽ എട്ട് ദിർഹം നിരക്കിൽ

ഷാർജയിൽ നിന്നുള്ള ബസ് സർവീസിന്റെ കൂടുതൽ വിവരങ്ങളറിയാൻ srta.gov.ae എന്ന വെബ്‌സൈറ്റ് പരിശോധിക്കുക.

അബൂദബി

അബൂദബിയിൽ നിന്ന് ഷാർജയിലേക്കും ദുബൈയിലേക്കും ഇന്റർസിറ്റി ബസുകൾ ലഭ്യമാണ്.

  • E100, E101 എന്നീ ആർ.ടി.എ റൂട്ടുകൾ ദുബൈയെയും അബൂദബിയെയും തടസ്സമില്ലാതെ ബന്ധിപ്പിക്കുന്നതാണ്.
  • E100: അൽ ഗുബൈബ ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
  • E101: ഇബ്ൻ ബത്തൂത്ത ബസ് സ്റ്റേഷൻ- അബൂദബി, സെൻട്രൽ ബസ് സ്റ്റേഷൻ
  • SRTAയുടെ റൂട്ട് 117R അബൂദബിയെ ഷാർജയിലെ നിരവധി സ്റ്റോപ്പുകളിലേക്ക് ബന്ധിപ്പിക്കുന്നതാണ്. 30 ദിർഹമാണ് നിരക്ക്.
  • 117R: അബൂദബി ബസ് സ്റ്റേഷൻ/അബൂദബി, അൽ ഖാൻ ഇന്റർചേഞ്ച് സ്റ്റോപ്പ് 2, അൽ വഹ്ദ സ്ട്രീറ്റ് കാരിഫോർ സ്റ്റോപ്പ് 1, അൽ വഹ്ദ സ്ട്രീറ്റ് മാക്‌സ് സ്റ്റോപ്പ് 1, അൽ വഹ്ദ സ്ട്രീറ്റ് പോസ്റ്റ് ഓഫീസ് സ്റ്റോപ്പ് 1, ഇത്തിഹാദ് പാർക്ക് സ്റ്റോപ്പ് 1, ഇത്തിഹാദ് റോഡ് അൻസാർ മാൾ സ്റ്റോപ്പ് 1 , ഇത്തിഹാദ് റോഡ് റെസ്റ്റോറന്റ് കോംപ്ലക്‌സ് സ്റ്റോപ്പ് 1, ഇത്തിഹാദ് റോഡ് സഫീർ മാൾ സ്റ്റോപ്പ് 1, ഇത്തിഹാദ് റോഡ് സഫീർ മാൾ സ്റ്റോപ്പ് 2, ജുബൈൽ സ്റ്റേഷൻ/ഷാർജ, കിംഗ് ഫൈസൽ സ്ട്രീറ്റ് അൽ ഇസ്തിക്‌ലാൽ സ്ട്രീറ്റ് ജംഗ്ഷൻ സ്റ്റോപ്പ് 1, കിംഗ് ഫൈസൽ സ്ട്രീറ്റ് ഷാർജ ഇസ്‌ലാമിക് ബാങ്ക് സ്റ്റോപ്പ് 2 എന്നിവയ്ക്കിടയിൽ സർവീസ് നടത്തുന്നതാണ്.

അബൂദബിയിൽ നിന്നുള്ള നിങ്ങളുടെ ഇന്റർസിറ്റി യാത്ര കൂടുതൽ ആസൂത്രണം ചെയ്യാൻ https://darbi.itc.gov.ae/ സന്ദർശിക്കുക

റാസൽഖൈമ

റാസൽ ഖൈമയിൽ നിന്ന് ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അബൂദബി, അൽ ഐൻ എന്നിവിടങ്ങളിലേക്ക് ബസ് സർവീസുകളുണ്ട്.

  • റാസൽ ഖൈമ മുതൽ ദുബൈ യൂണിയൻ ബസ് സ്റ്റേഷൻ വരെ ശനിയാഴ്ച മുതൽ വെള്ളി വരെ രാവിലെ 5:30 മുതൽ രാത്രി ഒമ്പത് വരെ ബസ് സർവീസുണ്ട്, നിരക്ക് 27 ദിർഹം
  • റാസൽ ഖൈമയിൽ നിന്ന് ഷാർജയിലേക്കുള്ള ബസ് സർവീസ് ശനിയാഴ്ച മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെയാണ്. നിരക്ക് 27 ദിർഹം.
  • റാസൽ ഖൈമ മുതൽ അജ്മാൻ വരെ ശനിയാഴ്ച മുതൽ വെള്ളി വരെ രാവിലെ ആറ് മുതൽ രാത്രി 10 വരെ 20 ദിർഹം നിരക്കിൽ സർവീസുണ്ട്.
  • റാസൽ ഖൈമയിൽ നിന്ന് ഉമ്മുൽ ഖുവൈൻ വരെ ശനി മുതൽ വെള്ളി വരെ രാവിലെ 5:30 മുതൽ രാത്രി ഒമ്പത് വരെ 15 ദിർഹം നിരക്കിൽ ബസ് സർവീസുണ്ട്
  • റാസൽ ഖൈമ മുതൽ അബൂദബി വരെ ശനി മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മണിക്കും വൈകുന്നേരം മൂന്നു മണിക്കും 47 ദിർഹം നിരക്കിൽ ബസ് സർവീസ് നടത്തുന്നു.
  • റാസൽ ഖൈമ മുതൽ അൽ ഐൻ വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് 47 ദിർഹം നിരക്കിൽ ബസ് സർവീസുണ്ട്.
  • റാസൽ ഖൈമ മുതൽ ഗ്ലോബൽ വില്ലേജ് വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക് 30 ദിർഹം നിരക്കിൽ ബസ് സർവീസ് ലഭ്യമാണ്.
  • റാസൽ ഖൈമ മുതൽ ദുബൈ മാൾ വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രണ്ട് മണിക്കും അഞ്ച് മണിക്കും 30 ദിർഹം നിരക്കിൽ ബസ് സർവീസ് നടത്തുന്നു.

    UAE Public Bus Service Details...

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News