സ്കൂൾ പ്രവേശനത്തിൽ റെക്കോർഡിട്ട് ദുബൈ; പുതിയ വിദ്യാർഥികളുടെ എണ്ണം 3 ലക്ഷം കടന്നു
കഴിഞ്ഞവർഷം ഇത് 2,89,019 വിദ്യാർഥികളായിരുന്നുസ്കൂളുകളിൽ പ്രവേശനം നേടിയത്
ദുബൈയിലെ സ്വകാര്യ സ്കൂൾ പ്രവേശനത്തിൽ ഈവർഷം റെക്കോർഡ്. ഇത്തവണ ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണം ആദ്യമായി മൂന്ന് ലക്ഷം പിന്നിട്ടു. 3,03,262 വിദ്യാർഥികളാണ് ഈ വർഷം ദുബൈയിലെ സ്വകാര്യ സ്കൂളുകളിൽ പ്രവേശനം നേടിയത്.
കഴിഞ്ഞവർഷം ഇത് 2,89,019 വിദ്യാർഥികളായിരുന്നു . വിദ്യാർഥികളുടെ പ്രവേശനത്തിൻ 4.9 ശതമാനം വർധനയുണ്ടായെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പ്രവേശനം നേടിയത് ബ്രിട്ടീഷ് കരിക്കുലം സ്കൂളുകളിലാണ്. രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ സിലബസ് പഠിപ്പിക്കുന്ന സ്കൂളുകളുള്ളത്.
18 തരം സിലബസുകളിലായി 215 സ്വകാര്യ സ്കൂളുകളാണ് ദുബൈ എമിറേറ്റിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 35 ശതമാനമാണ് യു കെ കരിക്കുലം സ്കൂളുകൾ. 26 ശതമാനം സ്കൂളുകൾ ഇന്ത്യൻ സിലബസ് അവലംബിക്കുന്നു. 16 ശതമാനം സ്കൂളുകൾ അമേരിക്കൻ സിലബസാണ് പിന്തുടരുന്നത്. സ്വകാര്യ സ്കൂളുകളിൽ 187 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്.